ഗ്രാമ്യം

  
നിബിഡശിഖരങ്ങളുടെ താഴെ
ഇലച്ചാർത്തുകൾക്കടിയിലൂടെ
കളകളാരവംപൊഴിച്ചുചിരിച്ച്
അലസമൊഴുകുന്നൊരു പുഴ,

പുഴമടക്കുകളിൽ പതുങ്ങി
ഒഴുകാൻമടിച്ച്,
ഓളപ്പരപ്പിലെ
മാനത്തുകണ്ണികൾക്കൊരെത്തിനോട്ടം..

കല്പടവുകളുടെ ചാരെ
പവിഴമല്ലികൾ കളംവരച്ചമണ്ണിൽ
പെരുവിരൽകുറിമാനവുമായൊരു മോഹം...

കാക്കാത്തിച്ചെടികളൊഴിഞ്ഞുതീർത്ത
നടവരമ്പ് താണ്ടിവരുന്നവനുണ്ട്
നെഞ്ചിലൊരു നെയ്യാണ്ടിമേളത്തുടിപ്പ്.

ഇരുതുടിപ്പുകളിലൊരു തൃഷ്ണ,
ഇരുദലങ്ങൾപോലിടറിയാ പുഴയിൽ വീഴാൻ..
ഇടതടവില്ലാതലിഞ്ഞൊഴുകാൻ

പെരുമഴ ഇടനേരംകൂടി കാത്തിരുന്നു 
പവിഴപ്പടവിലൂടൊഴുകിയ
ചുടുനിശ്വാസങ്ങളെ,
പുഴയിലൂടൊഴുക്കാൻ

പുഴയൊരു മദലഹരിപൂണ്ടൊഴുകി
ചുടുനിശ്വാസങ്ങളുടെ 
താപമേറ്റോ
വരുംവിലാസനൃത്ത രതിസുഖമോർത്തോ
      #ശ്രീ. 


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്