Posts

Showing posts from April, 2021

നിറമില്ലാത്ത പൂക്കൾ

Image
  വാസനിക്കുമോയെന്നിൽ വിരിഞ്ഞൊരീ വേദനപ്പൂകൊഴിഞ്ഞുവീഴുംമുമ്പേ. കട്ടെടുത്തതല്ലോമലേയിന്നലെ, ശുഷ്കഹൃത്തിൽ വിരിഞ്ഞതാണീമലർ.. ചെറ്റുവർണ്ണം കുറഞ്ഞിടാമെങ്കിലും മുറ്റുവാസനയേറെയുണ്ടായിടും.... ദന്തഗോപുരമുറ്റത്തുപൂത്തത- ല്ലെന്റെമുറ്റമുദാത്തവുമായില്ല. വെള്ളിനീരില്ല പേമാരിയേറ്റില്ല കണ്ണുനീരേറ്റു പൂത്തതാണീമലർ തപ്തനിശ്വാസ ഗദ്ഗദ തീയറ്റൊ- രിത്തിരിച്ചാരമാണതിൻചോട്ടിലും. ഇല്ല പ്രാണികളൊന്നുമിന്നേല്ക്കി- ല്ലിതിന്റെ പൂമ്പൊടി ചേർക്കുവാൻ  മറ്റൊരു, നല്ല പൂവിൽ പരാഗണം ചെയ്യുവാനില്ല കാറ്റുമകന്നുപോം നിശ്ചയം.  ഏറെനേരം തപംചെയ്തിരിക്കുവാ- നാവതില്ലാത്ത പൂവാണിതോർക്കനീ വാടിവീഴുവാനായുന്നു സന്ധ്യയായ്...  വേദനിക്കുവാനില്ലാർക്കു നേരവും. ഓർക്ക, പൂത്തതെൻ ഹൃത്തിലെന്നാകിലും ഓർത്തുപൂത്തതു നിന്നെയാണീമലർ.  കാത്തുവയ്ക്കുവാനായടർത്തീടേണ്ട ഒന്നുവാസനിച്ചീടുകയന്ത്യമായ്.     __ശ്രീ 27/10__

സണ്ണിയും മറിയയും

Image
  നമുക്ക് മുന്നിലൂടെ കടന്നുപോകുന്ന പലജീവിതങ്ങളുടെയും പിന്നാമ്പുറചരിതം  നമുക്കറിയില്ല എന്നാൽ ചിലപ്പോൾ അതറിയാൻ ശ്രമിച്ചാലും ഒരു സമസ്യപോലെ നമ്മുടെ ചിന്തയ്ക്കും ധാരണകൾക്കും വഴങ്ങാതെ നിൽക്കുമവ. അറിയുമ്പോഴോ.. ഒരുപക്ഷേ നേരത്തെ അറിയേണ്ടിയിരുന്നെന്ന് തോന്നാം അല്ലെങ്കിൽ അറിയേണ്ടിയിരുന്നില്ലെന്ന് തോന്നാം ആശങ്കയോ അത്ഭുതമോ അനുഭവപ്പെടാം സങ്കടമോ സന്തോഷമോ തോന്നാം.  എന്നാൽ ഇന്നും അന്നും എന്റെ ചിന്താമണ്ഡലത്തിലെ ശേഷിയ്ക്ക് പാകംചെയ്യാൻ നിന്നുതരാത്ത രണ്ടുപേരുടെ എനിക്കറിയാവുന്ന വിശേഷങ്ങൾ ആണ് ഈ ഭാഗത്ത് ഞാൻ പൊടിപ്പും തൊങ്ങലും ചേർക്കാതെ വിവരിക്കുന്ന വിശേഷങ്ങൾ.  അതുകൊണ്ടുതന്നെ പതിവുഹാസ്യരസമില്ലാതെയാണ് എനിക്കതു പറയേണ്ടിയിരിക്കുന്നതും.. ക്ഷമിക്കുക.  ××××××××××××××××××××××××    അവധിദിനമാണ് ഉച്ചഭക്ഷണസമയം കഴിഞ്ഞ്  പറമ്പിലെ ചെറിയ വെള്ളരിമാവിൻ ചോട്ടിലെ അടുത്ത കളിവട്ടത്തിന് കൂടിയതേയുള്ളൂ.. അപ്പോഴേക്കും കേൾക്കാം കൈതവരമ്പിനങ്ങേയറ്റത്തു നിന്നും കുട്ടികളുടെ കൂക്കുവിളി...  "" ആ പിള്ളാരേ ദേ സണ്ണിയെറങ്ങീട്ടുണ്ട്.. " അമ്മ പറഞ്ഞുതീരുംമുമ്പ് ഞങ്ങൾ ആൺകുട്ടികൾ പാടവരമ്പത്തേയ്ക്ക് പാഞ്ഞുകഴിയും..   സണ്ണി എന്നാൽ ഒരാളല്ല

ഗ്രാമ്യം

Image
   നിബിഡശിഖരങ്ങളുടെ താഴെ ഇലച്ചാർത്തുകൾക്കടിയിലൂടെ കളകളാരവംപൊഴിച്ചുചിരിച്ച് അലസമൊഴുകുന്നൊരു പുഴ, പുഴമടക്കുകളിൽ പതുങ്ങി ഒഴുകാൻമടിച്ച്, ഓളപ്പരപ്പിലെ മാനത്തുകണ്ണികൾക്കൊരെത്തിനോട്ടം.. കല്പടവുകളുടെ ചാരെ പവിഴമല്ലികൾ കളംവരച്ചമണ്ണിൽ പെരുവിരൽകുറിമാനവുമായൊരു മോഹം... കാക്കാത്തിച്ചെടികളൊഴിഞ്ഞുതീർത്ത നടവരമ്പ് താണ്ടിവരുന്നവനുണ്ട് നെഞ്ചിലൊരു നെയ്യാണ്ടിമേളത്തുടിപ്പ്. ഇരുതുടിപ്പുകളിലൊരു തൃഷ്ണ, ഇരുദലങ്ങൾപോലിടറിയാ പുഴയിൽ വീഴാൻ.. ഇടതടവില്ലാതലിഞ്ഞൊഴുകാൻ പെരുമഴ ഇടനേരംകൂടി കാത്തിരുന്നു  പവിഴപ്പടവിലൂടൊഴുകിയ ചുടുനിശ്വാസങ്ങളെ, പുഴയിലൂടൊഴുക്കാൻ പുഴയൊരു മദലഹരിപൂണ്ടൊഴുകി ചുടുനിശ്വാസങ്ങളുടെ  താപമേറ്റോ വരുംവിലാസനൃത്ത രതിസുഖമോർത്തോ       #ശ്രീ. 

അന്തോണിവക_അതിരസം

Image
കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഒരു ഗ്രാമത്തിൽ പണ്ട് ഒരു മരണം  വളരെയേറെ ചർച്ചചെയ്യപ്പെട്ടു.. 16 വയസ്സ് പ്രായം വരുന്ന ഒരു ഹരിജൻ പെൺകുട്ടിയുടെ തൂങ്ങിമരണമായിരുന്നു അത്. താലൂക്കാശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ പെൺകുട്ടി ശാരീരികമായി പീഡിക്കപ്പെട്ടിരുന്നതായും മൂന്നുമാസം ഗർഭം ധരിച്ചിരുന്നതായും അറിയാൻകഴിഞ്ഞു. സംഭവം നാട്ടിൻപുറത്ത് കോളിളക്കമാകുകയും സ്ഥലം സബ് ഇൻസ്പെക്ടറേമാൻ തകൃതി അന്വേഷണം ആരംഭിക്കുകയും ചെയ്തു.   അന്വേഷണടീമിൽ പ്രധാനിയാണ്   ഹെഡ്കോൺസ്റ്റബിൾ രാമൻ നായർ അഥവാ ഏഡ്ഡ് രാമൻസാർ. ഏതു പ്രശ്നവും അന്വേഷണം നടത്തി കണ്ടുപിടിക്കാൻ ഏഡ്ഡ് രാമനോളം മിടുക്ക് ആ സ്റ്റേഷനിൽ മറ്റാരുമില്ലതന്നെ. കുറ്റവാളികളെ നിഷ്ഠൂരം കൈകാര്യം ചെയ്യാൻ ഒരുമടിയുമില്ലാത്ത ഏഡ്ഡ് രാമനെ ഏവർക്കും സഹപ്രവർത്തകർക്കുപോലും  ഭയം തന്നെയായിരുന്നു. കുറ്റംതെളിയിക്കാനുള്ള മുറപ്രയോഗങ്ങൾക്കൊടുവിൽ അവശനായ പ്രതിക്ക് രാമൻ നായർവക ഒരു "അതിരസസേവ" പതിവാണ്.  പ്രതിയുടെ മുന്നിൽവച്ചുതന്നെ സ്റ്റേഷനിലുള്ള പഴയ ക്ലാവുപിടിച്ചൊരു ചെമ്പുഗ്ലാസ്സിലേക്ക് രാമൻനായർ മൂത്രമൊഴിക്കും എന്നിട്ടത് പ്രതിയെക്കൊണ്ട് കുടിപ്പിക്കും അതായിരുന്നു രാമൻനായർ വക "അതിരസസേവ&q