മനുഷ്യനിലേക്കൊരു പുതിയ പരിണാമം



എനിക്ക്,
ഞാനില്ലാത്തൊരു ലോകത്ത്
ഞാനായി ജീവിക്കണം;
ഞാനായി മാത്രം.
സൂര്യബിംബത്തിനോട്
കൂട്ടുകൂടണമപ്പോൾ..
പകലിരവുകളെ
ഭയക്കാതിരിക്കുവാൻ
പൊട്ടിച്ചിരിക്കണമേറെ,
ഉന്മാദമില്ലെന്ന് ബോധ്യമാകാൻ
പൊട്ടിക്കരയണമേറെ..
മനുഷ്യനാണെന്നത്
മറന്നുപോകാതിരിക്കുവാൻ
തനിച്ചിരുന്നേറെ പറയണം...
ചെവികൂർപ്പിക്കുവാൻ
ആരുമില്ലാത്തനേരം..
ആമാടപ്പെട്ടി തനിച്ചുകടയണം
കയറ്റുവാനാളില്ലാത്ത നേരം
നീണ്ടുനിവർന്നതിൽ കിടക്കണം..
ബന്ധിതമാകാത്ത കരങ്ങളാൽ
പുറംതകിടിൽ തിരുകിപ്പിടിക്കണം.
പഞ്ഞിത്തുണ്ടുകളാൽ
അടച്ചുവയ്ക്കാത്ത നാസികകൊണ്ടതിന്റെ
വാർണീഷ് മണക്കണം..
മുഷിയുമ്പോൾ
പുറത്തെണീറ്റുവരണം
പുനർജനിയെക്കാൾ
പുതുമയോടെ,
ശൂന്യമായൊരു 
പുറംകാലത്തിലേക്ക്..
പകലിരവുകളില്ലാത്ത
എന്റെ മാത്രം കാലത്തിലേക്ക്.
മുഖചായമിടാതൊരരങ്ങിൽ
തകർത്താടണമെനിക്ക്.
ഇനിയും.                                          #ശ്രീ 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്