ॐലക്ഷ്മീനാരായണ നരസിംഹമൂർത്തി

#ലക്ഷ്മിനാരായണ 

അറിയില്ലെനിക്കിന്നു സഹസ്രനാമം..
അറിയില്ല നിൻ സ്തോത്രശ്ലോകഗാനം..
അറിയുന്ന വാക്കുകളിടറുന്ന നാവിനാൽ 
ഉരുവിട്ടുണർത്തുന്നു നിന്നേയിരുകരം...
ഒരുതാമരപ്പൂവിൻ കൂമ്പുപോലെ...
ലക്ഷ്മിനാരായണ മൂർത്തേ...
ലക്ഷ്മിപ്രിയനാം വരാഹമൂർത്തേ...

ദുഃഖംശമിക്കുന്നു നിൻദർശനത്തിനാൽ
നിത്യം ജപിക്കുന്നു നിൻനാമകീർത്തനം
ചിത്തത്തിലാകെ നിറയുന്നു നിൻകഥ
സത്യജഗത്തിനെ പാലിക്കുംനിൻകൃപാ..
ലക്ഷ്മിനാരായണ മൂർത്തേ...
ലക്ഷ്മിപ്രിയനാം 
വരാഹമൂർത്തേ..... 

സങ്കടവാരിധിയാഴങ്ങളിൽ
സന്തതമെൻജീവനാണ്ടിടുമ്പോൾ
സംസാരനായകാ നീകോർത്തെടുക്കുമാ
കൊമ്പിനാലെന്നയും കാത്തിടേണേ....
ലക്ഷ്മിനാരായണ മൂർത്തേ...
ലക്ഷ്മിപ്രിയനാം വരാഹമൂർത്തേ..


18-9-19
(🙏തിരുവനന്തപുരം ശ്രീവരാഹം ലക്ഷ്മീനാരായണ നരസിംഹമൂർത്തിക്ഷേത്രമാണ് രചനയ്ക്ക് ആധാരം🙏)

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം