അങ്ങാടി
കച്ചവടം
ദു:ഖം വില്ക്കുന്ന
കട തുടങ്ങാൻ തീരുമാനിച്ചു....
അതിനുമുമ്പ്
സന്തോഷം വിലയ്ക്കുകിട്ടുന്നൊരു
സുപ്പർമാർക്കറ്റ്
കണ്ടുപിടിക്കണം...
അതിനുമുന്നിലാവണം
വാണിജ്യം...
വ്യസനമാണ് വ്യവഹാരവസ്തു
എന്നാകിലും
പുഞ്ചിരിക്ക് ഡിഗ്രിനേടിയവൾ വേണം,
മുൻസീറ്റിലൊരു ആതിഥേയത്വം..;
കണ്ണുകളിൽ കുസൃതിവേണം,
സെയിൽസ് ഗേളിനു യോഗ്യത..
അവശകാമുകനുണ്ടാവും
മൊത്തക്കച്ചവടത്തിന്,
നഷ്ടമാകുമാ വ്യവഹാരം
കീശയില്ലാത്ത കസ്റ്റമർ..
മോഹഭംഗകുമാരികളുണ്ട്
മോഹം വേണ്ടവിടെ നിശ്ചയം
നൈനിമിഷികമാണ് ,
സ്ഥിരമവിടില്ല ശോകങ്ങൾ
പുതിയ സന്തോഷങ്ങൾക്കുപിന്നാലെ
അവളോടുമുടനുടൻ...
കുടുംബങ്ങളാകണം
ബെസ്റ്റ് കസ്റ്റമേഴ്സ്...
ഭാര്യ ഭർത്താവ് മക്കൾ,
അപ്പനപ്പൂപ്പൻ,
മരുമകളമ്മായി,
ഏവരുമായി
മൊത്തക്കച്ചവടത്തിനു യുക്തം..
മേമ്പൊടി പരസ്യങ്ങളെന്തിന്
ജീവിതപുരാവൃത്തങ്ങളുടെ
തടവറയിലാണവർ
ഭാഗ്യം.
8.01.2021 Sree.
Comments