ഒളിപ്പോര്



മനസ്സിന്റെ മച്ചിലെവിടെയോ
വില്ലുകുലച്ചൊരു പോരാളി
അരുതുചൊല്ലിയിരുന്നു..
അനുവദിച്ച സീമകൾക്കിപ്പുറം
നിന്റെ യാഗാശ്വത്തെ തടയുവാൻ. 

ചതിയുടെ പടവാളേന്തിയർ
കുടിയിരിപ്പാണെന്നറിയാതെയാണ്
എന്റെ മതിലകത്തെവിടെയും
നിന്റെ ട്രോജൻക്കുതിരയ്ക്കിടമേകിയത്.
പകലവസാനിക്കുവനരനാഴിക,
ഇരുളിനായ് കാക്കയാണ് നീ..
നിന്റെ സൂചനാശബ്ദം കാതോർത്ത് 
ഉദരത്തിലുണർന്നിരിപ്പുണ്ടവർ
വയർപിളർന്നിറങ്ങട്ടെയാ കരാളങ്ങൾ
ഉയിരറുത്തുത്സവമാടട്ടെ... 
പകലണയും മുമ്പേ. 
        ശ്രീകുമാർശ്രീ


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം