മകളേ..




മധുരമായ് കാറ്റിന്റെ 
തിരതല്ലിനൊപ്പമാ
കുയിലിന്റെ പാട്ടിന്നു
മറുപാട്ടുപാടി,
അരിമുല്ലപ്പൂവിന്റെ
നെറുകയിൽ ചുംബിക്കും
തിരുവോണത്തുമ്പിതൻ
നർത്തനം കണ്ടും,
പുലരിത്തുടിപ്പായ് നീ
അരികിലിന്നണയുമ്പോ-
ളരുമയായെൻ മനം
തിരതല്ലുന്നൂ....
സുകൃതമായ് നീ 
പുഞ്ചിരിച്ചു നില്പൂ....
ഹൃദയരാഗങ്ങളെ
പ്രിയദമായ് ചേർക്കുമോ 
പ്രിയനവനീശ്വരൻ
ജന്മാന്തരങ്ങളിൽ...
സുഖദമീ ശീതള-
തരുലതാഗേഹത്തി
ലമരുവാനിനിയൊരു
ജന്മം ലഭിക്കുമോ
മലരായി നീമുന്നിൽ 
വിടരുമോ നിത്യം.
മകളായി 
നീയെന്നിലണയുമോ വീണ്ടും.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്