Posts

Showing posts from February, 2021

കോഴിക്കറി

Image
22. #കോഴിക്കറി  ````````````````````````````   രാജുമോൻ പണ്ടേ മിടുക്കനാണ് മൂത്ത രണ്ടു മക്കളെക്കാൾ മിടുക്കനാണ്.. അക്കാര്യം നാട്ടുകാരും വീട്ടുകാരും എപ്പോഴും പറയുമായിരുന്നു കാരണം രാജുമോൻ  എന്തു ചെയ്യുമ്പോഴും അതിലൊരു "രാജുമോൻടച്ച്" ഏവർക്കും ഫീൽ ചെയ്യുമായിരുന്നു..  ഗംഗാധരപ്പണിക്കരുടെ മൂന്നാമത്തെ മകനാണ് രാജുമോൻ മൂത്തത് പെൺകുട്ടി രണ്ടാമതും മൂന്നാമതും ആൺമക്കൾ അതായത് മൂന്നാമനാണ് നമ്മുടെ പ്രിയ കഥാപാത്രം ശ്രീ.. ശ്രീ.. രാജുമോൻ.. നിഷ്കളങ്കൻ: കുട്ടിക്കാലം മുതൽതന്നെ രാജുമോൻ "രാജുമോൻടച്ച്" പ്രകടിപ്പിച്ചിരുന്നെന്നാണ് അവന്റെ അമ്മവീട്ടുകാർ പറഞ്ഞിട്ടുള്ളത് അതിന്റെ ചെറിയ ഒരുദാഹരണം മാത്രമാണ് അപ്പാപ്പൻ ഉണങ്ങാനിട്ടിരുന്ന കൗപീനത്തിൽ ഉറുമ്പുകയറിയതുകണ്ട രാജു അതിലേക്കൊരു പഴുത്ത  "കാന്താരിമുളകു" ഉടച്ചുതേച്ചത്രെ  ഉറുമ്പിന്റെ കണ്ണുപൊട്ടിച്ചാവാൻ..!! പാവം അപ്പാപ്പൻ..      നാട്ടുനടപ്പനുസരിച്ച് ചേച്ചിയെ പെണ്ണുകാണാൻ വന്നവൻ പെണ്ണുമായി സംസാരിച്ചിരിക്കുമ്പോഴാണ് ചെറുക്കന്റെ ചേട്ടൻ രാജുമോനെ  അടുത്തുവിളിച്ച്, ചേച്ചിയെ കെട്ടാൻവന്ന ചെക്കനെ ഇഷ്ടായോന്ന് വെറുതേ... ചോദിച്ചത്.. " ഓ എനിക്കിഷ്ടായില്ല..

കാലമാടന്മാർ

Image
           "എനിക്കെന്റെ കുട്യോൾക്ക് അന്തിവെള്ളം കൊടുക്കാനാവൂല്ലേ... ന്റെ ദേവീ... കാലമാടാ നെന്റെ കാലേ പാമ്പ് കടിക്കട്ട്...ദുഷ്ടൻ മൂക്കറ്റ കള്ളും കേറ്റിവന്ന് അടുപ്പേലാണേ കൂത്ത്... ന്റെ പെൺകുട്ട്യോളെ, ന്നും പട്ടിണിക്കിട്ടോ കാലാ..."  തൃസന്ധ്യ കഴിഞ്ഞതേയുള്ളൂ കുന്നുംപുറത്തെ ചെറിയവീട്ടിൽ നിന്നും സരസ്വതി അലമുറയിട്ടു തുടങ്ങി... അതിനനുപല്ലവിയായി രണ്ടു ചെറിയ പെൺകുട്ടികളും കോറസ്സ് ചേർന്നു... ഇതിനിടയിൽ  മണിയുടെ "അടങ്ങെടീ.... കഴുവേർഡെ മോ...ളേ" ന്നുള്ള കുഴഞ്ഞ ഗർജ്ജനം അധികം തരംഗമുണ്ടാക്കാതെ പോയി... എന്നാൽ അലമുറയ്ക്കും പ്രാക്കിനും പ്രാർത്ഥനയ്ക്കുമിടയിൽ സരസ്വതി കൂടുതൽ ഉപയോഗിക്കുന്ന വാക്കായ "കാലമാടൻ" മുഴങ്ങിനിന്നു.  സരസ്വതി നല്ല കെല്പുള്ളവളാണ്  രാമൻപറമ്പിൽ ഓലമെടഞ്ഞും മഠത്തിലേക്ക് പുല്ലുചെത്തിക്കൊടുത്തുമൊക്കെ നാണക്കേട് വരുത്താതെ എങ്ങനെയും രണ്ടു പെൺകുട്ടികളെ പുലർത്തും. സരസ്വതിയ്ക്കും മണിയ്ക്കും രണ്ടാണ് പെൺകുട്ടികൾ.. മൂത്തത് സ്കൂളിൽ ആറാം തരത്തിൽ...  രണ്ടാമത്തേത്  മൂന്നാംക്ലാസിലും..  മണിയ്ക്ക് കുട്ടപ്പൻ കൺട്രാക്കിന്റെ ഇഷ്ടികച്ചൂളയിലാണ് പണി. നേരം പുലരുമ്പോൾ സരസ്വതിവക കട്ടൻചായയും

ജീവിതം

Image
* വാക്കുകൾ * സൃഷ്ടിച്ചതിന്റെ അവസാനമാണ് ദൈവം, * ജീവിതം * എന്ന വാക്കുണ്ടാക്കിയത്.. ചമയങ്ങൾ തീർന്നുപോയതിനാൽ  വറുതിയുടെ അടുപ്പിലെ കരികൊണ്ടാണ് ദൈവമത് വരഞ്ഞത്.. _ _ശ്രീ _ _

ചിരിക്കുമ്പോൾ....

(ചിരിക്കിടയിൽ കരയാൻ,  അതായത്,  ചിരിച്ചുകൊണ്ട് കരയാൻ,  നമുക്ക് പറ്റാറില്ല.  എന്നാകിൽ കരഞ്ഞുകൊണ്ടും ചിരിക്കുക        #ഒരുനിറകൺചിരി.) എന്റെ മുഖചിത്രം നിന്റെ നെറ്റി ചുളിക്കയാകാം എന്റെ സ്മരണകൾ  നിന്നിലലോസരവുമാകാം. ചിലപ്പോൾ മറിച്ചുമാകാം ഞാൻ നിന്നിൽ ആരെങ്കിലുമാണെങ്കിൽ... എന്നാലോർക്കനീ നീയെന്നിൽ ഞാനാണ് നാമാണ് നമ്മൾ എന്താകിലും എന്നെ നോക്കി ചിരിക്കണം നീ, ഒരുപക്ഷെ നാളെ, നമ്മിലൊരാൾ ഇല്ലാതെ പോകിലോ...? #ശ്രീ. (പിഞ്ചുകുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ, അമ്മ തുടയിൽ അമർത്തിയൊരു നുള്ളുകൊടുത്തതിനാൽ കണ്ണുനിറച്ചു നിൽക്കുന്നതിനിടയിൽ ഒരു അണ്ണാറക്കണ്ണനെ കണ്ടാൽ ആ കണ്ണീരിലൂടെ ചിരിക്കുന്നു.  അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ.  അത്രയുമുണ്ട്.        __സി രാധാകൃഷ്ണൻ__ ശ്രീ...

മകളേ..

Image
മധുരമായ് കാറ്റിന്റെ  തിരതല്ലിനൊപ്പമാ കുയിലിന്റെ പാട്ടിന്നു മറുപാട്ടുപാടി, അരിമുല്ലപ്പൂവിന്റെ നെറുകയിൽ ചുംബിക്കും തിരുവോണത്തുമ്പിതൻ നർത്തനം കണ്ടും, പുലരിത്തുടിപ്പായ് നീ അരികിലിന്നണയുമ്പോ- ളരുമയായെൻ മനം തിരതല്ലുന്നൂ.... സുകൃതമായ് നീ  പുഞ്ചിരിച്ചു നില്പൂ.... ഹൃദയരാഗങ്ങളെ പ്രിയദമായ് ചേർക്കുമോ  പ്രിയനവനീശ്വരൻ ജന്മാന്തരങ്ങളിൽ... സുഖദമീ ശീതള- തരുലതാഗേഹത്തി ലമരുവാനിനിയൊരു ജന്മം ലഭിക്കുമോ മലരായി നീമുന്നിൽ  വിടരുമോ നിത്യം. മകളായി  നീയെന്നിലണയുമോ വീണ്ടും.

വിട

Image
വിട,ആ വാക്കിന് രണ്ടിടത്തേ മൂർച്ചയുള്ളൂ.. പ്രണയത്തിലും ജീവിതത്തിലും. എന്നാൽ രണ്ടാമിടത്തെ അതിനർത്ഥവ്യാപ്തിയുള്ളൂ.. അർത്ഥമുള്ള വാക്കിനേ മൂർച്ചയുള്ളൂ... __ശ്രീ__