ചിരിക്കുമ്പോൾ....
(ചിരിക്കിടയിൽ കരയാൻ,
അതായത്,
ചിരിച്ചുകൊണ്ട് കരയാൻ,
നമുക്ക് പറ്റാറില്ല.
എന്നാകിൽ കരഞ്ഞുകൊണ്ടും ചിരിക്കുക
#ഒരുനിറകൺചിരി.)
എന്റെ മുഖചിത്രം
നിന്റെ നെറ്റി ചുളിക്കയാകാം
എന്റെ സ്മരണകൾ
നിന്നിലലോസരവുമാകാം.
ചിലപ്പോൾ മറിച്ചുമാകാം
ഞാൻ നിന്നിൽ
ആരെങ്കിലുമാണെങ്കിൽ...
എന്നാലോർക്കനീ
നീയെന്നിൽ ഞാനാണ്
നാമാണ് നമ്മൾ
എന്താകിലും
എന്നെ നോക്കി ചിരിക്കണം നീ,
ഒരുപക്ഷെ നാളെ,
നമ്മിലൊരാൾ ഇല്ലാതെ പോകിലോ...?
#ശ്രീ.
(പിഞ്ചുകുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ, അമ്മ തുടയിൽ അമർത്തിയൊരു നുള്ളുകൊടുത്തതിനാൽ കണ്ണുനിറച്ചു നിൽക്കുന്നതിനിടയിൽ ഒരു അണ്ണാറക്കണ്ണനെ കണ്ടാൽ ആ കണ്ണീരിലൂടെ ചിരിക്കുന്നു.
അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ.
അത്രയുമുണ്ട്.
__സി രാധാകൃഷ്ണൻ__
ശ്രീ...
Comments