പുഴക്കരയിലെ മരം
പുഴക്കരയിലെ മരം
പുഴയുടെ ആഴമളന്ന
വേരുകളും
ആകാശത്തിന്റെ ചൂടറിഞ്ഞ
ശിഖരങ്ങളുമായി
പുഴയ്ക്കും
കരയ്ക്കുമിടയിലൊ-
രിത്തിരിയിടത്തിൽ
ഞാനിടംപിടിച്ചിരുന്നു..
പുഴ പിണങ്ങി
ഇടം കവർന്നനാൾ
പൊരുമുഴക്കത്തോടെ
പുഴയുടെമാറിലേക്കു
ഞാനൂർന്നുപോയിട്ടും,
വഴിമാറിയൊഴുകി
അകന്നുപോയ്പുഴ..!
#ശ്രീ.
Comments