ചിത്രകാരൻ

ചിത്രകാരൻ  ‍‍‌‌


പിടിച്ചുവാങ്ങിയനിറങ്ങൾ വിരലുകൾക്കിടയിലൂടെ
ഒലിച്ചുപോകുന്നു....
അടിച്ചേൽപിച്ച ചിന്തകൾ  തിണർത്തുകിടക്കുന്നു...
മനസ്സിൽ ഉണങ്ങാനിട്ട 
വരകളിൽ  വഴുക്കൻ 
പായലുകൾ പടരുന്നു....  
മനക്കണക്കുകളുടെ ശിഷ്ടം
പൂജ്യംമാത്രമാകുന്ന ദിനങ്ങൾ. 
അടച്ചുപൂട്ടുള്ള മനസ്സിന്റെ ചാവി
ഉന്മാദിയുടെ ചൂണ്ടുവിരലിൽ..!

കാലത്തിന്റെ നെടുംചുമരിൽ
അവശേഷിപ്പിക്കാനൊരു ചിത്രം, 
വര തീരാത്തൊരാ
ചിത്രത്തിനുമുന്നിൽ 
മഷിയുണങ്ങിയ 
തൂലികയുമായൊരാൾ...!
         #ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം