എന്റെ കവിതകൾ


എന്റെകവിത
 

എന്റെ ചെറുകവിത
അമ്പലച്ചുമരിലെ...
ഓട്ടുമണിയാണത്
ശ്രീകോവിലിലെ
ഗായത്രിമന്ത്രങ്ങളുടെ
നിശ്വാസത്തിൽ,
താനേ ചിലയ്ക്കുമത്...

എന്റെ ചെറുകവിത
കൽവിളക്കിലെ
ഒറ്റത്തിരിയാണത്...
അമ്പലമുറ്റത്താകെ
സ്വർണ്ണവർണ്ണം വിതയ്ക്കുമത്
തീ പകർന്നാൽമാത്രം
മൂവന്തികളിൽ.. 

എന്റെ കവിത...
വെള്ളിനീരായ് പൊഴിയുകയല്ല
കുഞ്ഞുബിന്ദുക്കളുതിരുകില്ല
വെയിൽപ്പെയ്ത്തിനാൽ ഒരാവരണമാണത്...
നറുംചൂടാലൊരു കമ്പളം
സ്വർണ്ണവർണ്ണത്തിലൊരാശ്ലേഷം.
#ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം