വല്മീകംവിട്ട ചിതലുകൾ

ഇണചേരലിൽ 
ആദ്യം നഷ്ടപ്പെട്ടത്
അവന്റെ ചിറകുകളായിരുന്നു... 
ഗാഡാലിംഗനത്തിൽ
അവളുടേതും..
പുതുമഴയിൽ
വല്മീകമുരുകി,
മുളച്ചുപൊന്തിയതാണവർ
കണ്ണുമിഴിച്ചത്
സ്വാതന്ത്ര്യത്തിലേക്ക്..
ആദ്യം തെരഞ്ഞത്
ഇണചേരാനൊരിടംമാത്രം.
മൺപുറ്റിനുള്ളിലെ
കടുംതാപത്തിലടയിരുന്ന,
പെരുങ്കൂട്ടങ്ങൾ കടിഞ്ഞാണിട്ട
കാമത്തിനെ,
കരകാണാതിരപോലെ
തുറന്നുവിട്ടതൊരു
തരിവെട്ടത്തിന്റെ നിഴൽമറയിൽ
പരിപൂർണ്ണതയിലവന്റെ
പാതിയുടലുകൂടി തിന്ന്
ഇരുപശിയടക്കിനിന്നവൾ... 
പരിസമാപ്തിക്കൊരു ഗൗളി
ഇടംപാർത്തതറിയാതെ..
........#ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം