കിളിപ്പാട്ട്
#കിളിപ്പാട്ട്
ഒരുതുള്ളിനീരിനായ്
ഉരുകുന്ന നിന്നുടെ
അവസാനശ്വാസം
നിലച്ചിടുംമുമ്പുഞാൻ
ഒരുപെരുമഴയായ്
പുനർജ്ജനിച്ചീടാമീ
കിളിവാതിലൊന്നു
തുറന്നുവിട്ടീടുക...
കുളികുലസ്വരമെവിടെ-
ന്നുകേഴും നിന്റെ ഇടമതിലൊരുമൃദു
സ്വനമാകുവാൻ,
തരികനീ പൂട്ടിയൊളിച്ചുവച്ച തപ-
മെരിയും വയമ്പൊന്ന്
തേനിൽമുക്കി...
തെളിവാനമെവിടെന്നു
നിപതിച്ചു കേഴുംനിൻ
മനമാകെയൊന്നുകുളിർന്നുകാണാൻ,
എന്റെ ചിറകുകൾതരിക
ഞാൻ രാകിപ്പറക്കുമ്പോൾ
പകലിന്റെ വാനം
നിനക്കുകാണാം..
ഒരുതണലെവിടെന്ന്
നിലവിളിക്കും നിന്റെ
മുണ്ഡിതശിരസ്സുകൾ
ചുട്ടുപൊള്ളുന്നുവോ..
തരികൊരു തരുവെനിക്കൊരു
കൂടുകൂട്ടുവാൻ
അവിടെനിൻ തപമൂറ്റി
തണലുകായൂ...
പറയുവാനില്ല പരസ്പര
മെന്നാലും
പരിതപിക്കുന്നുനീയില്ല- സൗഹൃദമെന്നും
അറിയുകയക്ഷരഖനി നിന്റെ
സ്വന്തമാണറിയുകയതു ഭൂവി
ലക്ഷയപാത്രംപോൽ.
പകരുക പലതിലുമെത്രയാവർത്തിക
ളൊഴിയുകയില്ലതുമൊരുനാളിലും.
Comments