കവി രായപ്പന്റെ സങ്കടം


   കവി രായപ്പന്റെ സങ്കടം 

കവിതാദിനമാണ്.. 
ഉത്കൃഷ്ടമായ കവിതയെഴുതണം.
ഭാഷാദിനമാണ്..!
വൃത്തവും അലങ്കാരവും 
ചമച്ചെഴുതണം.
വനിതാദിനം..!
അമ്മയെ,സഹോദരിയെ
കാമുകിയെ മകളെ
പ്രകീർത്തിക്കണം..
ഭൂദിനമാണ്....!
"അമ്മേ നീ മാറിലഭയം
നൽകിയ പഥികനല്ലോ ഞാൻ....
എന്നുതന്നെ മോങ്ങണം."
പ്രണയദിനമാണിന്ന്..!
ആരാധികമാരെ സരള
പുളകിതരാക്കണം.
മഹാമാരിക്കുമുണ്ട് ദിനം..!
ആദരാഞ്ജലി ചേർക്കണം..
ആണ്ടുതീരുവോളം 
ദിനമോരോന്നും
ആരുടെയോ ദിനങ്ങളാണല്ലോ
സ്വന്തമല്ല കവിക്കൊരുനാളും
എങ്കിലുമെന്നുമെഴുതണം വാശി.
ദിനമേതുമാകിലുമെഴുതാകിൽ
കാവ്യലോലുപനല്ലാതെയാകിലോ
ധർമ്മസങ്കടമേറുന്നു ദൈവമേ
കവികുലത്തിൽ ഞാനന്യനായീടുമോ...
ശിവശിവയതു ചിന്തിക്കവയ്യിനീ..
.....#sree.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം