ആരാമരോമാഞ്ചം

ആരാമരോമാഞ്ചം.
ആരാമസുന്ദരി നാണിച്ചുനില്പിതാ
ആരാകിലും വന്നു കണ്ടുകൊൾകാ..
നീരാടിവന്നവളീറൻ കളയാതെ,
വാർനെറ്റിചന്ദനം തൊട്ടപോലെ..
ഏറെക്കളയുവാനില്ലവൾക്കീദിനം
ദൂരത്തുനിന്നവനെത്തുമത്രേ...
മൂളിപ്പതിഞ്ഞൊരു കുഞ്ഞുപാട്ടും പിന്നെ
തൂമധു ചോർത്തുന്ന ചുണ്ടുമായി
ഏറെപ്പരിക്ഷീണനായണയെ പ്രിയ-
നേകണമീമധു വേണ്ടുവോളം..
നേരമായീപ്പകലിപ്പോൾ മരിച്ചിടാ-
മെന്നാലതിന്മുന്നമല്പമിരുന്നിടും
നന്നായ്ഭുജിക്കുമവനീ കുസുമ- 
സത്തുന്മാദമുറ്റം നിറഞ്ഞ
മധുകണം...
ആരാമരോമാഞ്ചമായുസ്സൊരുദിന-
മെന്നാലുമാവോളമൂട്ടിയവൾമധു

എന്നാൽ നിപതിച്ചവേളയിലാരുമേ
ഒന്നു ഗൗനിച്ചതില്ലോർക്കിലൊരു
വ്യഥ.
         ....... ശ്രീ. 17/5/19 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്