പ്രണയലേഖനം

#പ്രണയലേഖനം

കണ്ടുമുട്ടലിൽ ആഹ്ളാദം..
ഒന്നിക്കുമ്പോൾ,
ഉത്സാഹത്തിന്റെ മന്ദഹാസം. 
വേദനകളിൽ
പരസ്പര പരിചരണം
സുഖത്തിലും ദുഃഖത്തിലും 
നിന്റെ കൈകൾ ഞാൻ 
സ്വീകരിക്കുന്നു....
മഴനനഞ്ഞ പകലിലേക്കെത്തുന്ന
സൂര്യകിരണങ്ങളെപ്പോലെ
ആദ്യചുംബനനിറങ്ങളിലൂടെ
മനസ്സിന്റെ വർണ്ണച്ചെപ്പിൽ 
സൂക്ഷിക്കാൻ 
നിനക്കൊരു പൂക്കാലം
ഞാൻ തരുന്നു.....
പ്രണയിക്കുവാൻ
പ്രത്യേകദിനങ്ങളില്ലാതെ
നിത്യം പ്രണയപ്പൂമഴയൊഴുകുന്ന
വാസന്തൠതുവിലേക്ക്
നിന്നെ ഞാനാനയിക്കുന്നു.. 

#ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം