Posts

Showing posts from June, 2019

എന്റേതല്ലാത്ത എന്റേതുകൾ

Image
     #എന്റേതല്ലാത്ത_എന്റേതുകൾ എന്റെ നിഴലെന്ന് ഞാനെങ്ങിനെയാണഹങ്കരിക്കുക അതെപ്പോഴും എന്റേതല്ലാത്തൊരു പ്രകാശത്തിന്റെ ദാനം മാത്രമാണ്... എന്റെ നിശ്വാസമെന്ന് ഞാനെങ്ങനെ പറയും.. എന്റെ ജീവനുതകിയ വായുപ്രവാഹത്തിൽ എനിക്കു വേണ്ടാത്ത വിസർജ്ജ്യം മാത്രമാണത്.. എന്റേതാണെല്ലാമെന്ന് കരുതുമ്പോഴറിയണം എന്റെ സ്വാർത്ഥസൗകര്യങ്ങൾ മെരുക്കിയതാണവയെന്ന്. "എന്റെയെന്ന് നിനച്ചവയൊക്കെയും എന്റെയല്ലയെന്നറിയുന്ന നിമിഷമേ, പിന്നെയില്ല ചിന്തയ്ക്കിടമെന്നാലു- മെന്നറിയാൻ മെനക്കെടാതിന്നെല്ലാം. അന്തമില്ലാതെയെന്റെതാക്കുന്നു ഞാൻ. "    #ശ്രീ .

വീടുറങ്ങാതിരിക്കുന്നു

#വീടുറങ്ങാതിരിക്കുന്നു..... "അമ്മയ്ക്ക് തീരെ വയ്യ ഇന്നെങ്കിലും അല്പം നേരത്തെ ഇറങ്ങൂ.. വൈകീട്ട് ഞാൻ കൂടി വരാം  ഡോക്ടറുടെ അപ്പോയ്ന്മെന്റിന്  ഞാൻ  വിളിച്ചുപറയട്ടേ....?" ഹാള...

അച്ഛൻ

#അച്ഛന്റെ_ഗന്ധങ്ങൾ സ്കൂൾ വിട്ടുവന്നാൽ കളിമാത്രമാണ് മുഖ്യം.. നോക്കെത്താദൂരം കിടക്കുന്ന "അഞ്ചലു"സാറിന്റെ തെങ്ങിൻ തോപ്പാണ് ഞങ്ങളുടെ അമ്പാടി...  ആൺകുട്ടികൾ ഗോട്ടിയും ...

അടയിരിപ്പ്

Image
അടയിരിപ്പ് ``````````````` ശോഭ തീരെയില്ലാതെ  ഒരസ്തമയം അടുക്കുകയാണ്. അരനാഴികനേരം ബാക്കി...   ചെങ്കതിരുകളതിരിടാത്തതമസ്സ്  മാടിവിളിക്കുന്നു....   നാളെ, വർണ്ണാഭമായ  പ്രഭാതമുണരുമ്പോൾ   ഓർമ്മകളുമുണരാം തമസ്കരിക്കുവാനാകാതെ, മനസ്സ് മൗനമാകുമ്പോൾ ചിന്തകൾ കലപിലകൂട്ടുന്നു.. ഒരു ചിന്തയവസാനിക്കേ, മറ്റൊരുചിന്ത കൂട്ടുവരും. രണ്ടു ചിന്തകൾക്കിടയിൽ, ഒരു ശൂന്യതയുണ്ട്... ഒരു നിശബ്ദത... ഒരു സൂക്ഷ്മ മൗനം... അവിടെയെവിടെയോ ഒരു വല്മീകമൊരുക്കി, ഞാനതിലടയിരിക്കയാണ്. എന്നിലെയെന്നെ വിരിയിച്ചെടുക്കുവാൻ. ചിന്തകൾക്കുമേൽ അന്തിമവിജയംവരിക്കാൻ... അസ്തമയങ്ങളെ അതിജീവിക്കുവാൻ.          Sreekumarsree.10/05/2016