അടയിരിപ്പ്

അടയിരിപ്പ്

```````````````

ശോഭ തീരെയില്ലാതെ 

ഒരസ്തമയം അടുക്കുകയാണ്.

അരനാഴികനേരം ബാക്കി...  

ചെങ്കതിരുകളതിരിടാത്തതമസ്സ് 

മാടിവിളിക്കുന്നു....  

നാളെ, വർണ്ണാഭമായ 

പ്രഭാതമുണരുമ്പോൾ  

ഓർമ്മകളുമുണരാം

തമസ്കരിക്കുവാനാകാതെ,


മനസ്സ് മൗനമാകുമ്പോൾ

ചിന്തകൾ കലപിലകൂട്ടുന്നു..

ഒരു ചിന്തയവസാനിക്കേ,

മറ്റൊരുചിന്ത കൂട്ടുവരും.

രണ്ടു ചിന്തകൾക്കിടയിൽ,

ഒരു ശൂന്യതയുണ്ട്...

ഒരു നിശബ്ദത...

ഒരു സൂക്ഷ്മ മൗനം...

അവിടെയെവിടെയോ

ഒരു വല്മീകമൊരുക്കി,

ഞാനതിലടയിരിക്കയാണ്.

എന്നിലെയെന്നെ

വിരിയിച്ചെടുക്കുവാൻ.

ചിന്തകൾക്കുമേൽ

അന്തിമവിജയംവരിക്കാൻ...

അസ്തമയങ്ങളെ അതിജീവിക്കുവാൻ.


         Sreekumarsree.10/05/2016

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം