പഥികനോട്

#പഥികനോട്


വഴി മറന്നവനായൊരിക്കലും

വഴി ചൂണ്ടില്ല വഴിവിളക്കുകൾ,

അർക്കരശ്മികൾക്കായിടാമെന്നാലാ

ദിക്കു ചൂണ്ടുവാനെങ്കിലും..

സ്വസ്ഥമായ് പാലായനം ചെയ്യണം

പകൽ വെളിച്ചത്തിലെപ്പൊഴും.

ഭാണ്ഡങ്ങളൊരിക്കലും

പദയാത്രികന്റെ സമ്പാദ്യമല്ല

ഭീഷണമാണവയെന്നും,

ത്യജിക്കണമവയേറ്റയിടങ്ങളിൽ

യാത്രപോകുക സ്വസ്ഥമായ്.

കീശകളിൽ കൈകോർത്തു 

യാത്രപോകുവതെങ്ങനെ..?

നീട്ടിവീശണം വായുവിൽ കൈകളാൽ

നേർത്ത കാറ്റു ചമയ്ക്കണം.

കാത്തിരിക്കരുതൊന്നു

മീയാത്രയിൽ

ചേർത്തുവയ്ക്കരുതേതൊരു ലക്ഷ്യവും

നേർത്തചിന്തയതൊന്നുപോലും 

കാലം കാത്ത പാത മറച്ചിടാം.

.. ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം