ഞാൻപെറ്റ കറുപ്പുകൾ


   ഞാൻപെറ്റ കറുപ്പുകൾ


എല്ലവർണ്ണങ്ങളും 

അവസാനിച്ചിരിക്കുന്നു

ചായക്കൂട്ടിലിനി 

കറുപ്പുനിറം ബാക്കി..

ചിലത് കൂട്ടിക്കുഴച്ചിനിയും,

ചാരവർണ്ണങ്ങളിൽ 

ചിത്രം തീർക്കുവതെങ്ങിനെ.!

അവശേഷിച്ച കറുപ്പിനി

അക്ഷരങ്ങൾക്കായാണ്....

അക്ഷരങ്ങൾക്ക് മാത്രം..


സ്നേഹത്തിനോ പകയ്ക്കായോ

പരിഭവത്തിനോ പരാതികൾക്കോ

വിദ്വേഷത്തിന്റെ വിഷംചേർക്കാനോ

പ്രണയത്തിന്റെ മൃദുപദങ്ങൾക്കോ..

പങ്കിട്ടെടുക്കുക നിങ്ങളിനി

ഏതിനാകിലുമെന്റെ

കറുപ്പുനിറം മാത്രം.


കടന്നുവരുകയിനി...

മധുപാത്രങ്ങൾ ചുവടെവയ്ക്കുക

ശുഭ്രചിന്തകൾ വിടരുന്ന,

പൗർണ്ണമിപെറ്റയിരവിൽ

നിത്യശത്രുതയുടെയക്ഷരങ്ങളിൽമുക്കി

വലിച്ചെറിയണമെന്നിൽ

ഞാൻ പെറ്റകറുപ്പിനെ

പിഴച്ചുപോയവയെ..

പിതൃശൂന്യമായവയെ.

നിത്യവിസ്മൃതിയിൽ

എനിക്കു കൂട്ടായിരിക്കുമവ.

                                         ,,,,,,,,,,,,,#ശ്രീ 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്