Malayalam poem

*കുമ്പസാരം.*

ഒരു ജന്മമല്ല...
നീ ചുട്ടുതിന്നാൻ തുടങ്ങിയനാൾ
കൂട്ടുകൂടിയതാണ് ഞാൻ..
നീ കട്ടെടുത്തതിനും
ഞാൻ കാവലിരിക്കുന്നിപ്പോൾ..
ജന്മാന്തരങ്ങളായി
നിന്റെ വാതിൽപ്പലകയിലാണ്,
നിന്റെ അനിഷ്ടങ്ങളെ
തുരത്തിയോടിക്കുവാൻ
നിന്റെ ഇഷ്ടങ്ങൾക്ക്
വാലാട്ടി നിൽക്കുവാൻ..
എന്നിട്ടും
നിന്റെ മനസ്സിൽ
കുടിയേറിയ കുടിലതകളെ
ആട്ടിയോടിക്കാനായില്ലെനിക്ക്
എന്റെ പിഴ... എന്റെ പിഴ...
എന്റെമാത്രം പിഴ...
                #ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം