വൈലോപ്പിള്ളി നൽകിയ വേദന


"മാമ്പഴം പെറുക്കുവാൻ
ഞാൻവരുന്നില്ലെന്നവൻ
മാൻപെഴും മലർക്കുല-
യെറിഞ്ഞു വെറുംമണ്ണിൽ"
     വേനൽചൂടിൽ നിറയെ കായ്ചുനിൽക്കുന്ന തൈമാവിനെ കാണുമ്പോൾ എന്താണ് തോന്നുക... മാമ്പഴത്തിന്റെ സ്വാദ്തന്നെയാവുമല്ലേ.?
എന്നാൽ പൊന്നുണ്ണിയെ നഷ്ടപ്പെട്ട ഒരമ്മയുടെ ദു:ഖം നെഞ്ചേറ്റിയൊരു ശരാശരിമലയാളിയെ അറിയുമോ ഈ തലമുറ !.
എത്ര തീവ്രമായാണ് ആ ദു:ഖം വൈലോപ്പിള്ളി,  മാമ്പഴമെന്ന കൃതിയിലൂടെ  മലയാളിയുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ചത്.   മാത്രമല്ല ആദികാലംമുതൽ മലയാളിയുടെ പഴമൊഴിയായ,  " മക്കളെക്കണ്ടും മാമ്പൂകണ്ടും സ്വപ്നം മെനയരുതെന്ന " വാക്യത്തിന് അടിവരയായി ആ മഹാകവി പറഞ്ഞുനിർത്തിയ നാലുവരികൾ  എത്ര അർത്ഥസംപുഷ്ടമാണ്...
  "" ☆ വാക്കുകൾ കൂട്ടിച്ചേർക്കാൻ വയ്യാത്ത കിടാങ്ങളെ,
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നമ്മൾ ☆.""
അതെ അജ്ഞാതമായ ലോകത്തിലേക്ക് ആ അമ്മയെ വിട്ടുപിരിഞ്ഞ കുസൃതിക്കുരുന്നിനെയോർത്ത് ഇന്നും മനസ്സുപിടയുന്നു.
"""" വരിക കണ്ണാൽകാണാൻ
വയ്യാത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും
തായതൻ നൈവേദ്യം നീ"""".
................ ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്