മധ്യവേനലവധി

#മധ്യവേനലവധി

അത്തിമരത്തിലെ
അണ്ണാറക്കണ്ണനോടാണ് പിണക്കം...
പൊത്തിനുള്ളിലെ തത്തമ്മപ്പെണ്ണിന്,
എത്രയാണാവോ....   മക്കൾ!!
കൂമൻകിളി ഏതു ചില്ലയിലിരുന്നാണ്
കൂ.. കൂ എന്ന് പേടിപ്പിക്കുന്നത്..?.
വളപ്പൊട്ടുകൾ മഴവിൽ വർണ്ണങ്ങളായി..
മയിൽപീലിക്കണ്ണുകൾ നാളെയെങ്കിലും
പെറ്റുപെരുകുമായിരിക്കും
ആകാശം കാണാതെ കരുതണമവയെ..! കുറിഞ്ഞിപ്പെണ്ണ് എന്നാണാവോ
കുഞ്ഞുകുടുക്കകളെ പ്രസവിക്കുക... ?.
ഓ.   കളി തീരുംമുമ്പ് സന്ധ്യയായി....
കുളിച്ചെത്തണം വേഗം
രാമനാമത്തിന്,
മുത്തശ്ശിമടിയിലേക്ക്...
                ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം