Poem MALAYALAM

#ലജ്ജാവതികൾ
നീയെന്റെ എഴുത്തുമേശയിലേക്ക്
തുറിച്ചുനോക്കിയിരുന്നാൽ
ഞാനെങ്ങിനെയാണെഴുതുക
ലജ്ജാവതികളാണെന്റെ
തൂലികയിലെ അക്ഷരങ്ങൾ.
പുഴവക്കിലെ ചെറുമാളങ്ങളിലെ
വരാൽ മത്സ്യങ്ങളാണവ
തിരയിളക്കങ്ങളവസാനിക്കുമ്പോൾ
പതിയെ പുറത്തിറങ്ങുന്നവ
ആളനക്കങ്ങളുണർന്നാൽ
എന്റെയക്ഷരങ്ങൾ ഭയന്നുപോകുന്നു..
പതിയെ മാളങ്ങളിലെക്കോടിമറയുന്നു
പിന്നെ പുറത്തിറങ്ങാറേയില്ലവ...!
എന്റെയക്ഷരങ്ങളെ വെറുതെവിടുക
തൂലികയിൽനിന്നവ നിർഗ്ഗളിക്കട്ടെ
നിർഭയമവയിവിടെ വിഹരിക്കട്ടെ..
നിന്നെയവ അലോസരപ്പെടുത്തുകയേയില്ല
ഹുങ്കാരമായി ഗർജ്ജിക്കുകില്ലവ
മാനവലോലതന്ത്രികളിലൊരു
ചെറുസ്വരമുണർത്തിയെന്നാലും
നിന്റെ സാമ്രാജ്യാതിർത്തികളിലത്
എത്തിനോക്കാറേയില്ല തീർച്ച.
തുറിച്ചുനോക്കാതിരിക്കുക...
       #ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം