Poem MALAYALAM
●●● ഇരുട്ട്●●● നിലവിളക്കിനുമുന്നിൽ കൂപ്പുകൈകളാൽ സന്ധ്യാനാമം ജപിക്കുമ്പോൾ നടവഴിതാണ്ടി തൊടിയേറി എത്രവേഗത്തിലാണ്.. നടുമുറ്റത്തേയ്ക്ക് "ഇരുട്ട്" കയറിവന്നത്. നമോ നാരായണപാടി മുത്തശ്ശിയ്ക്കൊപ്പം നാമജപമവസാനിപ്പിക്കുമ്പോൾ ക്ഷമയോടെ ചുറ്റിലും നില്ക്കയായിരുന്നവൻ. നിലവിളക്കണയവേ ഉമ്മറവുമവനു സ്വന്തം.. പുലരവേ, അമ്മയുടെ നിലവിളിയിലാണറിഞ്ഞ് മുത്തശ്ശിയുമിനിയവന് സ്വന്തമെന്ന്... #ശ്രീ.