Poem MALAYALAM
യുക്തിവാദം
യുക്തമായത് തന്നെ
ചമയ്ക്കുവാൻ
യുക്തി തന്നതുമീശ്വരനാണെങ്കിൽ
യുക്തിയില്ലാത്ത
ചിത്തത്തെയെന്തിന്
യുക്തിവാദിയെന്നാർക്കണം..
യുക്തമായ്
ചിന്തയൊക്കേണമെങ്കിലോ
ചിത്തമാദ്യമേ മുക്തമാക്കീടണം..
യുക്തിവാദിതാനെന്നെങ്ങുമാർക്കാതെ
യുക്തിഭദ്രമായ് ചിന്തിച്ചുകൊള്ളുക
യുക്തിചേരുന്ന ചിന്തയ്ക്കുതകുന്ന
യുക്തത തന്നതാരെന്നുമോർക്കുക.
#ശ്രീ
Comments