Poem MALAYALAM

    ●●● ഇരുട്ട്●●●



നിലവിളക്കിനുമുന്നിൽ

കൂപ്പുകൈകളാൽ

സന്ധ്യാനാമം 

ജപിക്കുമ്പോൾ

നടവഴിതാണ്ടി തൊടിയേറി

എത്രവേഗത്തിലാണ്.. 

നടുമുറ്റത്തേയ്ക്ക്

"ഇരുട്ട്" കയറിവന്നത്.

നമോ നാരായണപാടി

മുത്തശ്ശിയ്ക്കൊപ്പം

നാമജപമവസാനിപ്പിക്കുമ്പോൾ

ക്ഷമയോടെ ചുറ്റിലും

നില്ക്കയായിരുന്നവൻ.

നിലവിളക്കണയവേ 

ഉമ്മറവുമവനു സ്വന്തം..

പുലരവേ, 

അമ്മയുടെ നിലവിളിയിലാണറിഞ്ഞ്

മുത്തശ്ശിയുമിനിയവന്

സ്വന്തമെന്ന്... 

#ശ്രീ. 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്