Poem MALAYALAM

#പനിമതിയുടെ_കാമുകി

പൗർണ്ണമിചന്ദ്രൻ പെണ്ണുകണ്ടുമടങ്ങിയത്  പ്രഭാതത്തിലത്രെ...
ഇടയിലൊരല്പനേരം
കരിമേഘ തിരശ്ശീല
മറയൊരുക്കിയത്
ആർക്കുവേണ്ടി...!!?
നിശയ്ക്കോ
നിലാചന്ദ്രനുവേണ്ടിയോ...
നീരുവീർത്തുനീലിച്ച,
രാവിന്റെ മുലകളെ തലോടിയകാറ്റ് 
താരകങ്ങളോടോതിപോലും 
ആ രഹസ്യം..!.

ഇനി പതിനാലുനാൾ..
നിശ നെടുവീർപ്പിടുന്നതാരറിയാൻ...
                               #ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്