Poem MALAYALAM

ഇനി വലിയകളികൾ_മാത്രം

ആർത്തവരക്തമൊപ്പുന്ന
പ്ലാസ്റ്റിക്പാഡുകളുടെ പരസ്യകോലാഹലങ്ങൾക്കിടയിൽ.
മിന്നിമറയുന്ന കോമാളിജീവിതങ്ങൾ,
സീരിയൽ കേമത്തരങ്ങൾ...
കോമഡിപ്രയോഗങ്ങൾ....

വില്ലനും നായകനും
കോമാളിവേഷത്തിനും
ചായമിടുന്നതൊരേമുഖം..
വിഡ്ഢിവേഷപ്പടയാടിയൊരു
വിഡ്ഢിപ്പെട്ടി നിറയ്ക്കുന്നു.

ബാത്ത്റൂം ക്ലീനിങ്ങിന്റെ
തത്ത്വശാസ്ത്രം..
താരനകറ്റുന്ന താരപ്രഭ
ഒരുരൂപയുടെ വിസ്മയം കാട്ടാൻ
പത്തുകോടിയുടെ വിശ്വരൂപം
കോൾമയിൽക്കൊള്ളിക്കും കോലാഹലം..!
പത്തുരൂപയുടെ മാജിക്കിൽ മനുഷ്യനെ
ഒന്നിനും കൊള്ളാത്തതാക്കുന്ന
തൃസന്ധ്യബഹളം..
വിഡ്ഢിപ്പെട്ടി.. മൂലയിലിരുന്നാളെ വിഴുങ്ങുന്ന
മൂദേവീ വിസ്മയം.
     #ശ്രീ...

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം