POEM MALAYALAM

   രതിമേധം.

അഗ്നിപർവ്വത സ്ഫോടനങ്ങൾക്കുമുമ്പൊരു-
ചുടുകാറ്റുയരുന്നുണ്ടോ... ?
നിന്റെ നിശ്വാസമാകുമത്;
ഏത് വിഷസർപ്പമാണ്
നിന്റെ കണ്ഠത്തിൽ
അധിവസിക്കുന്നത്.. !!
എന്റെ ചിന്തകളെയെന്നുമെന്നും
കരുവാളിപ്പിക്കുന്നുണ്ടത്;
കാമം കടിഞ്ഞാണയച്ചുവിട്ടവളേ..
ചുണ്ടടർത്തുക,
നിന്റെ തീഷ്ണയൗവ്വനത്തിന്റെ
ശ്വാസഗതികളാൽ
എന്നെയുലയ്ക്കാതിരിക്കുക.
അംഗുലീയാഗ്രത്തിലെ നഖമുനകളാൽ
പാരമ്പര്യ പെരുംചുവരുകളിൽ
നീ കീറിവരയുവതെന്താണ്.
ജീർണ്ണവസ്ത്രങ്ങളിൽ പൊതിഞ്ഞ
നിന്റെ നഗ്നതയോ..?
കടുംനീലവർണ്ണം ചാർത്തി,
വക്കുവളച്ച പുരികക്കൊടികളാൽ
പരിഹസിച്ചതെന്തിനെയാണ് നീ..
സഹതാപത്തിരമാലകളെയോ..?
കൊടുങ്കാറ്റുകളിലുടയാത്ത നിന്റെ
കാമാത്തിപ്പുരകളിലേക്കു ഞാനിനി
പെരുംതീമഴയായ് പെയ്തിറങ്ങും..
കാൽക്കാശിനു നീ വിറ്റഴിച്ച
രതിശില്പങ്ങളെയെല്ലാം
ഒന്നുമാറിയൊന്നുമാറിയെൻ
തീനാമ്പുകളാൽ
ഭോഗിച്ചു രസിക്കണമെനിക്ക്..
വികാരവിചാരരഹിതമായി.

എനിക്കറിയാം....
ചാരക്കുണ്ടിൽ നിന്നുപോലും
നീ പറന്നുയരുമെന്ന്..
കരിമേഘങ്ങളെ ഘനീഭവിപ്പിച്ച്
പ്രളയമഴയൊരുക്കട്ടെ
എന്റെ ആകാശമപ്പോൾ...
#ശ്രീ.
27/8/18ന് പുറത്തിറങ്ങിയ കാവ്യസുരഭി എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച എന്റെ കവിത

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്