Poem Malayalam

#ചില_നിശ്ശബ്ദതകൾ_ശബ്ദങ്ങളും*

ചില നിശ്ശബ്ദതകൾ..
നമ്മെ വല്ലാതെ തളർത്താറുണ്ട്..
പലപ്പോഴുമാ ശബ്ദമില്ലായ്മകൾ
മാനംമുട്ടെ വളരുന്നതുകാണുമ്പോൾ
നാമറിയാതെ ഉലഞ്ഞുപോകാറുണ്ട്...!
ഉച്ചിയിലേക്കേതു നിമിഷവുമാകാം
അവയുടെ വൻവീഴ്ചകൾ.

ചില ശബ്ദങ്ങൾ
വല്ലാതെ അലോസരപ്പെടുത്താറുണ്ട്
ചിലമ്പിച്ചവയായാലും ,
ശ്രുതിമധുരമായാലും
കർണ്ണപുടങ്ങളിലതിരച്ചുകയറുമ്പോൾ
മസ്തിഷ്കഭൂകമ്പങ്ങളിൽ
നാമുലഞ്ഞടിഞ്ഞുപോകുന്നു.

ശബ്ദനിശ്ശബ്ദ ഗതിയൊഴുക്കുകളെ
അരിച്ചെടുക്കുന്നൊരു യന്ത്രം,
തേടിയെടുക്കുകയാണെന്റെ ലക്ഷ്യം
ഇഷ്ടാനിഷ്ടങ്ങളറിഞ്ഞു
തരംതിരിക്കുന്നൊരു യന്ത്രം..
"മനസ്സുവായിക്കുന്നൊരു യന്ത്രം.."
പിന്നെയെനിക്കീ-
ശബ്ദങ്ങളെയുപേക്ഷിക്കണം..!
നിശ്ശബ്ദതകളെയും...!
          #ശ്രീകുമാർശ്രീ

* രചന 27/7/18ൽ പുറത്തിറങ്ങിയ  കാവ്യസുരഭി എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്