Article

അമ്പലപ്പുഴ  പാൽപ്പായസം. ഗുരുവായൂരപ്പൻ. നെയ്യാറ്റിൻകര  കണ്ണന്‍.
```````````````````````````````````````````````
അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ "ഗുരുവായൂർ നട" എന്നൊരു നടയുണ്ട്..

AD 1783ൽ ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് സമ്പന്നമായ  മിക്ക ഹിന്ദു  ക്ഷേത്രങ്ങളും  അദ്ദേഹം  കൊളളയടിയ്കയുണ്ടായി.. ഗുരുവായൂരിനും ആക്രമണമുണ്ടാകുമെന്ന് ഭയന്ന്  രാജാവ്, വിഗ്രഹം ചെമ്പകശേരി(ഇന്നത്തെ  അമ്പലപ്പുഴ)യിലേക്ക് കൊണ്ടുവരുവാൻ കല്പന ചെയ്യുകയും തെക്കേ  മഠത്തില്‍  ഒരമ്പലം പണിയിച്ച് പ്രതിഷ്ഠിക്കയും പൂജിക്കയും ചെയ്തു പോന്നു...അതാണ്  പിൽക്കാലത്ത് അമ്പലപ്പുഴ  ക്ഷേത്രത്തിലെ ഗുരുവായൂർ നട  എന്നറിയപ്പെട്ടത്. തുടര്‍ന്ന്  AD 1800ൽ വിഗ്രഹം  തിരികെ  കൊണ്ടു പോയി  പ്രതിഷ്ടിച്ചതായും കരുതുന്നു.. ഈ കാലയളവില്‍  അമ്പലപ്പുഴയിലെ പാൽപ്പായസം   ഗുരുവായൂരപ്പനും നിവേദിച്ചിരുന്നു.. ഭഗവാന് അത് വളരെ ഇഷ്ടമായിരുന്നതിനാൽ വിഗ്രഹം മടക്കി കൊണ്ട് പോയശേഷം ഇന്നും ഭഗവാന്‍   പാൽപ്പായസം നുകരുവാൻ ഉച്ചപൂജയ്ക് അമ്പലപ്പുഴയിലെ ഗുരുവായൂർ  നടയിലെത്തുമത്രെ.. അതിനാലാണ് അമ്പലപ്പുഴ  പാൽപ്പായസം ഇത്ര പ്രശസ്തമായത്..

അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രവും  നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി  ക്ഷേത്രവും  തമ്മിലുള്ള  ബന്ധം കേട്ടുകേൾവിയായി ഉണ്ട്.  രണ്ടു  ക്ഷേത്രങ്ങളും ഒരു കാലത്ത്  പണികഴിച്ചതത്രെ.. രണ്ടിടത്തേയ്കും തയ്യാർ ചെയ്ത വിഗ്രഹങ്ങൾ പരസ്പരം  മാറിപ്പോയതായി പറയപ്പെടുന്നു..
ഏതായാലും  നെയ്യാറ്റിൻകര  കണ്ണനും  അമ്പലപ്പുഴ  കണ്ണനും ഭക്തർക്ക് ഒരു പോലെ ഇഷ്ടമായി....

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്