Article- Malayalam

   #കാണിക്കയും ഈശ്വരദർശനവും.

ഈയിടെ കുറച്ചധികമായി അമ്പലങ്ങളിലെ ഹുണ്ടികകളിൽ* കാണിക്ക നിക്ഷേപിക്കുന്നതിനെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നു നിറയുന്നു. പതിവുപോലെ രാഷ്ട്രീയപ്രേരിതമാണവയൊക്കെ എന്നതിൽ തർക്കമില്ല. ആയതിനാൽ അവയ്ക്കത്രതന്നെയേ പ്രാധാന്യവും കൊടുത്തിരുന്നുള്ളൂ..
എന്നിരുന്നാലും ഒരു സനാതനഹിന്ദു കുടുംബത്തിൽ ജനിച്ചു ഹിന്ദുവായിത്തന്നെ വളർന്ന് ഹിന്ദു മതത്തിൽ വിശ്വസിക്കയും ചെയ്യുന്ന എനിക്കു പറയാനുള്ളത്..

ഒരു ക്ഷേത്രത്തിലും പള്ളിയിലും മസ്ജിദിലും  ദൈവം,  കാണിക്കപ്പെട്ടിയോ രസീതോ പടച്ചു  വച്ചിട്ടില്ല  . നേർച്ചയിടണമെന്ന് അഹങ്കാരം ഉള്ളവർ ഒരു നെയ്യ് വിളക്കു വാങ്ങി കത്തിക്കുക അല്ലെങ്കിൽ മെഴുകുതിരി,  ചന്ദനത്തിരി...
നെയ്യ്  വിളക്കോ മെഴുകുതിരിയോ കത്തിച്ചാൽ വെളിച്ചമുണ്ടാകും മാത്രമല്ല നെയ്യ് കത്തുമ്പോൾ ഒരു പോസിറ്റീവ് എനർജിയും ഉത്പാദിപ്പിക്കപ്പെടും.  ചന്ദനത്തിരിയാകുമ്പോൾ കൊതുകും മാറും.
ഇനി ഭഗവാന്റെ പ്രീതിയാണാവശ്യമെങ്കിൽ RCC പോലുള്ള സ്ഥലങ്ങളിൽ  പോയി ഒരാളെയെങ്കിലും സഹായിക്കുക, അത് പണമോ ഭക്ഷണമോ നൽകി മാത്രമല്ല.. അസുഖബാധിതരായി പരാശ്രയമില്ലാതെയും ആവശ്യത്തിന് സാഹചര്യമില്ലാതെയും കിടക്കുന്ന ധാരാളം രോഗികളുണ്ടവിടെ... ഒരാളെ ഒന്നു ശരീരം വെടിപ്പാക്കി വൃത്തിയായി കിടക്കാൻ സഹായിച്ചാൽ മതി കോടി പുണ്യം...
ഇനി അതല്ല ഭഗവത് ദർശനമാണാവശ്യമെങ്കിൽ  തിരുവനന്തപുരത്ത് SAT ഹോസ്പിറ്റലിലോ ... അതുപോലുള്ള ആശുപത്രികളിലോ  പോകുക... അമ്പലത്തിൽ ദീപാരാധന കഴിഞ്ഞ് പൂജാരിയുടെ പൃഷ്ടം ദർശിക്കാൻ നിൽക്കുന്ന സമയത്തിന്റെ പത്തിലൊന്നു സമയം അവിടെ   ചിലവഴിക്കുക... അവിടെ അമ്മയുടെ ഉദരത്തിൽ നിന്നിറങ്ങിവന്ന് കുഞ്ഞിക്കണ്ണുകൾ തുറന്ന്  ചെറുകൈകാലുകളിളക്കി  മാതൃമാറുകൾ തേടുന്ന ഭഗവാനെയും ഭഗവതിയെയും നമുക്കു കാണാം... ഒരു നേർച്ചയും വഴിപാടും സ്പെഷ്യൽ രസീതുമില്ലാതെ ഞാൻ  ദൈവത്തെ നേരിൽ കാണാറുണ്ടവിടങ്ങളിൽ തൊട്ടുനോക്കാറുമുണ്ട്....

#വാൽ- അവനവന്റെ ഹൃദയത്തെ ശ്രീകോവിലാക്കുന്നവനാണ് യഥാർത്ഥ ദൈവവിശ്വാസി. നീ തേടുന്നത് നിന്നിൽതന്നെയെന്നാണ് മഹത്ഗ്രന്ഥങ്ങളുത്ഘോഷിക്കുന്നതും.
      #sree.

*ഹുണ്ടിക=ഉണ്ടിക, കച്ചവടക്കാരുടെ സൗകര്യത്തിനുവേണ്ടി വച്ചുമാറ്റസമ്പ്രദായത്തില്‍ പണം കൊടുക്കുകയും വാങ്ങുകയും ചെയ്യല്‍. ഉണ്ടിയല്‍പ്പെട്ടി = മിച്ചംവരുന്ന ചില്ലറനാണയം ഇട്ടുവയ്ക്കുന്നതിനുള്ള പെട്ടി എന്നർത്ഥം.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്