Posts

Showing posts from November, 2017

Article Malayalam

Image
#അവിയൽ (AVIYAL) -------------------------------- മലയാളിയുടെ സദ്യയിലെ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് അവിയൽ. മാത്രമല്ല മിക്കദിനങ്ങളിലും മലയാളിയുടെ അടുക്കളയിൽ തയ്യാറാകുന്ന ഒരു വിഭവമാണ് അവിയൽ.. വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്താണ്  അവിയലുണ്ടാക്കുന്നത്.  മിക്ക പച്ചക്കറികളും അവിയലിനായി  ഉപയോഗിക്കറുണ്ട് എന്നാലും  സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, മുരിങ്ങക്ക, പടവലങ്ങ, ബീൻസ്, പച്ചമുളക് എന്നിവയാണ്. ചിലർ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതൽ വിഭവങ്ങളുടെ കൂടെയോ അവിയൽ ഭക്ഷിക്കാം. #ചരിത്രം (ഉത്ഭവം) അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് #സ്വാതിതിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ #ഇരയിമ്മൻതമ്പി ആണെന്നു പറയപ്പെടുന്നു .ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി . അപ്പോൾ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു . ബുദ്ധിമാനായ ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ

Article

Image
അമ്പലപ്പുഴ  പാൽപ്പായസം. ഗുരുവായൂരപ്പൻ. നെയ്യാറ്റിൻകര  കണ്ണന്‍. ``````````````````````````````````````````````` അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ "ഗുരുവായൂർ നട" എന്നൊരു നടയുണ്ട്.. AD 1783ൽ ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് സമ്പന്നമായ  മിക്ക ഹിന്ദു  ക്ഷേത്രങ്ങളും  അദ്ദേഹം  കൊളളയടിയ്കയുണ്ടായി.. ഗുരുവായൂരിനും ആക്രമണമുണ്ടാകുമെന്ന് ഭയന്ന്  രാജാവ്, വിഗ്രഹം ചെമ്പകശേരി(ഇന്നത്തെ  അമ്പലപ്പുഴ)യിലേക്ക് കൊണ്ടുവരുവാൻ കല്പന ചെയ്യുകയും തെക്കേ  മഠത്തില്‍  ഒരമ്പലം പണിയിച്ച് പ്രതിഷ്ഠിക്കയും പൂജിക്കയും ചെയ്തു പോന്നു...അതാണ്  പിൽക്കാലത്ത് അമ്പലപ്പുഴ  ക്ഷേത്രത്തിലെ ഗുരുവായൂർ നട  എന്നറിയപ്പെട്ടത്. തുടര്‍ന്ന്  AD 1800ൽ വിഗ്രഹം  തിരികെ  കൊണ്ടു പോയി  പ്രതിഷ്ടിച്ചതായും കരുതുന്നു.. ഈ കാലയളവില്‍  അമ്പലപ്പുഴയിലെ പാൽപ്പായസം   ഗുരുവായൂരപ്പനും നിവേദിച്ചിരുന്നു.. ഭഗവാന് അത് വളരെ ഇഷ്ടമായിരുന്നതിനാൽ വിഗ്രഹം മടക്കി കൊണ്ട് പോയശേഷം ഇന്നും ഭഗവാന്‍   പാൽപ്പായസം നുകരുവാൻ ഉച്ചപൂജയ്ക് അമ്പലപ്പുഴയിലെ ഗുരുവായൂർ  നടയിലെത്തുമത്രെ.. അതിനാലാണ് അമ്പലപ്പുഴ  പാൽപ്പായസം ഇത്ര പ്രശസ്തമായത്.. അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാ

Poem- Malayalam

#യാത്രാമൊഴി വിടപറഞ്ഞീടുവാ- നരനേരമുള്ളപ്പോൾ അധരദലം നീ തുറന്നനേരം. ഒരുവാക്കുമുരിയാ- തിരിക്കുവാനായി ഞാൻ ഇരുദലംചേർത്തൊരു നറുമുത്തമേകവേ, പറയാൻ മറന്നുനിൻ മനമതിൽ നിറയുന്ന പരിമളമില്ലാത്ത പരിഭവങ്ങൾ. പ്രിയമേ മൊഴിയേണ്ട മനമതിൽ നീയെന്നു- മുയിരുരുക്കികാത്ത സങ്കടങ്ങൾ. പകരാതെപോകനീ നിശയറ്റ സായൂജ്യ കിരണങ്ങളുണരുന്ന ധന്യഭൂവിൽ.. ഉയിരുപകുത്തുഞാ- നേകുന്നിതെൻപ്രിയ- യ്ക്കുയിരിൻ തുടിപ്പു കളുലയുന്ന നേരം. നിറമാലകോർത്തു ഞാൻ കരയില്ലയെൻസഖീ ഹൃദയംനുറുങ്ങുന്ന വേളയിലും. പകലുകൾ ശാന്തമാകട്ടെ നിൻ നിഴലെന്റെ ഉയിരിനുമീതേ വളർന്നിടട്ടേ.. #ശ്രീ.

ARTICLE-MALAYALAM

      #സംഭാഷണസാഹിത്യം. "ആരാ തനിച്ചു നിൽക്കുന്നത്?..."          "ഞാൻ " "അവിടെ നിൽക്കുന്നതെന്താ..?"           "കാണാഞ്ഞിട്ട്."    അയാൾ അടുത്തുചെന്നു.. "എന്താ ഉറങ്ങാത്തത്.?"          "ഉറക്കം വരാഞ്ഞിട്ട്.." "ഉണ്ടോ..?"           "ഇല്ല..." "എന്താ ഉണ്ണാത്തത്..?"            "വരാഞ്ഞിട്ട്.." (  നിശ്ശബ്ദത...... പപ്പു കുറച്ചുകൂടി അടുത്തു നിന്നു. അയാളുടെ വലതുകൈ അവളുടെ തോളിൽ വീണു.- ) "ഓടയിൽനിന്ന്" എന്ന നോവലിലെ പപ്പുവിന്റെയും കല്ലാണിയുടെയും മനോവിചാരങ്ങളെ എത്ര തന്മയത്തോടെയാണ് ഈ വരികളിൽ കേശവദേവ് വരച്ചിടുന്നത്. മലയാളസാഹിത്യഭാഷ,  സംസ്കൃതാലങ്കാരങ്ങളിൽ നിന്നും മുക്തിനേടിയ ശേഷമാണ് മലയാള നോവൽസാഹിത്യം വികാസം പ്രാപിച്ചതെന്നു പറയാം . കൃത്രിമത്വമില്ലാതെ ലളിതവും ജീവിതഗന്ധിയുമായ ഭാഷ മലയാളനോവലിലെ കഥാപാത്രങ്ങൾ സംസാരിച്ചുതുടങ്ങിയത്  "ഇന്ദുലേഖ"യിലൂടെ തന്നെയാണ്.. "ഇന്ദുലേഖയ്ക്ക് കളിഭ്രാന്തുണ്ടോ..?" "എന്തു ഭ്രാന്ത്?..." "കളിഭ്രാന്ത്... കഥകളിഭ്രാന്ത്..?" &

Article- Malayalam

   #കാണിക്കയും ഈശ്വരദർശനവും. ഈയിടെ കുറച്ചധികമായി അമ്പലങ്ങളിലെ ഹുണ്ടികകളിൽ* കാണിക്ക നിക്ഷേപിക്കുന്നതിനെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നു നിറയുന്നു. പതിവുപോലെ രാഷ്ട്രീയപ്രേരിതമാണവയൊക്കെ എന്നതിൽ തർക്കമില്ല. ആയതിനാൽ അവയ്ക്കത്രതന്നെയേ പ്രാധാന്യവും കൊടുത്തിരുന്നുള്ളൂ.. എന്നിരുന്നാലും ഒരു സനാതനഹിന്ദു കുടുംബത്തിൽ ജനിച്ചു ഹിന്ദുവായിത്തന്നെ വളർന്ന് ഹിന്ദു മതത്തിൽ വിശ്വസിക്കയും ചെയ്യുന്ന എനിക്കു പറയാനുള്ളത്.. ഒരു ക്ഷേത്രത്തിലും പള്ളിയിലും മസ്ജിദിലും  ദൈവം,  കാണിക്കപ്പെട്ടിയോ രസീതോ പടച്ചു  വച്ചിട്ടില്ല  . നേർച്ചയിടണമെന്ന് അഹങ്കാരം ഉള്ളവർ ഒരു നെയ്യ് വിളക്കു വാങ്ങി കത്തിക്കുക അല്ലെങ്കിൽ മെഴുകുതിരി,  ചന്ദനത്തിരി... നെയ്യ്  വിളക്കോ മെഴുകുതിരിയോ കത്തിച്ചാൽ വെളിച്ചമുണ്ടാകും മാത്രമല്ല നെയ്യ് കത്തുമ്പോൾ ഒരു പോസിറ്റീവ് എനർജിയും ഉത്പാദിപ്പിക്കപ്പെടും.  ചന്ദനത്തിരിയാകുമ്പോൾ കൊതുകും മാറും. ഇനി ഭഗവാന്റെ പ്രീതിയാണാവശ്യമെങ്കിൽ RCC പോലുള്ള സ്ഥലങ്ങളിൽ  പോയി ഒരാളെയെങ്കിലും സഹായിക്കുക, അത് പണമോ ഭക്ഷണമോ നൽകി മാത്രമല്ല.. അസുഖബാധിതരായി പരാശ്രയമില്ലാതെയും ആവശ്യത്തിന് സാഹചര്യമില്ലാതെയും കിടക്

poem Malayalam

#സത്യമാണീശ്വരൻ ആരാമസൗന്ദര്യമാവതുമാസ്വദി- ച്ചാഴിയിലേക്കു പതിക്കുമർക്കൻ പോകുംവഴിക്കൊന്നുകൂടിയൊളികണ്ണാ- ലാവതുനോക്കുന്നു നിന്നെ വീണ്ടും.. ഹാ പുഷ്പമേ, ഭൂമിപെറ്റ വാസന്തമേ, ഈ രാവുണരുന്ന നേരമവൻ ആകുലനായിടും നിശ്ചയം നീയപ്പോൾ ഈ വെറുംമണ്ണിനോടൊത്തുചേരും. ശാശ്വതമില്ലൊരു സത്തിനും സത്യത്തിൽ ശാശ്വതം സത്യത്തിനൊന്നുമാത്രം. കാലംകഴിഞ്ഞങ്ങു പോയീടിലും ക്ലാവു- മാറിത്തെളിയുന്നു  സത്യമല്ലോ. ഈയുഗ സൃഷ്ടിസ്ഥിതിസംഹാരങ്ങളെ പാലനം ചെയ്യുന്നതെന്നുമെന്നും. പാലിക്ക നിത്യവും വാക്കിലും വൃത്തിലും ഹൃത്തിലും സത്യമാമീശനെ നാം. സത്യം പുലർത്തുന്ന ഹൃത്തിന് വേറൊരു ശക്തനാമീശ്വരൻ വേണ്ടപാരിൽ.     #ശ്രീ.

Short story- Malayalam

തുണ്ടംമീൻ തിന്ന എലി. 🐁🐁🐁🐁🐁🐁🐁🐁🐁        ആകാശവാണി തിരുവനന്തപുരം ആലപ്പുഴ, പ്രിയ ശ്രോതാക്കളെ  ഇനി കാഥികൻ   ശ്രീ സാംബശിവൻ അവതരിപ്പിച്ച "പ്രതി" എന്ന കഥാപ്രസംഗത്തിന്റെ  പുനസംപ്രേഷണം കേൾക്കാം...... "സ്റ്റീഫാ... മോനെ റേഡിയ  നിർത്തിവച്ചേടാ  അമ്മ വന്നോട്ടെ അമ്മകൂടി വന്നിട്ട് ഒരുമിച്ചുകേൾക്കാം..." തോട്ടുവക്കിൽ നിന്ന് തങ്കച്ചന്റെ നിർദ്ദേശം കേട്ടയുടൻതന്നെ  റേഡിയോ നിശ്ശബ്ദമായി.  അമ്മ മേരിയെന്ന സുധ അന്തിച്ചന്തയിൽ നിന്ന്  കൊണ്ടുവരുന്ന അയല, കറിവച്ച് കപ്പയും കൂട്ടിക്കഴിക്കുന്ന നേരം സൗകര്യമായി ആ കഥാപ്രസംഗം കേൾക്കാനാകുമെന്ന് ആ നാട്ടുംപുറത്തുകാരൻ സാധു ചിന്തിച്ചിരിക്കണം. അത്രയ്ക്കു സ്നേഹവും  അദ്ദേഹത്തിന് തന്റെ പാതിയോടുണ്ടായിരുന്നിരിക്കും. ആ കഥാപ്രസംഗം രാത്രിയിൽ  ശ്രവിക്കാൻ ആ കുടുംബം ശ്രമിച്ചുവോ ആവോ..? തങ്കച്ചന് അനുസരണയും ദൈവവിളിയുമുള്ള രണ്ടാൺമക്കളാണ് സ്റ്റീഫനും റോബിൻസണും.  കൂലിപ്പണിക്കാരനായ തങ്കച്ചനും സൽസ്വഭാവത്തിനു കുറവൊന്നുമില്ല. ക്രിസ്തുമതത്തിലേക്ക് പരിവർത്തനപ്പെടുന്നതിനുമുമ്പ്  അല്പം "കുടി"(മദ്യപാനം)യൊക്കെയുണ്ടായിരുന്നെങ്കിലും  അതൊക്കെ മതിയാക്കി തങ്കച്ചനിപ്പോഴൊ