Poem- Malayalam
#യാത്രാമൊഴി
വിടപറഞ്ഞീടുവാ-
നരനേരമുള്ളപ്പോൾ
അധരദലം നീ
തുറന്നനേരം.
ഒരുവാക്കുമുരിയാ-
തിരിക്കുവാനായി ഞാൻ
ഇരുദലംചേർത്തൊരു
നറുമുത്തമേകവേ,
പറയാൻ മറന്നുനിൻ
മനമതിൽ നിറയുന്ന
പരിമളമില്ലാത്ത
പരിഭവങ്ങൾ.
പ്രിയമേ മൊഴിയേണ്ട
മനമതിൽ നീയെന്നു-
മുയിരുരുക്കികാത്ത
സങ്കടങ്ങൾ.
പകരാതെപോകനീ
നിശയറ്റ സായൂജ്യ
കിരണങ്ങളുണരുന്ന
ധന്യഭൂവിൽ..
ഉയിരുപകുത്തുഞാ-
നേകുന്നിതെൻപ്രിയ-
യ്ക്കുയിരിൻ തുടിപ്പു
കളുലയുന്ന നേരം.
നിറമാലകോർത്തു ഞാൻ
കരയില്ലയെൻസഖീ
ഹൃദയംനുറുങ്ങുന്ന
വേളയിലും.
പകലുകൾ ശാന്തമാകട്ടെ
നിൻ നിഴലെന്റെ
ഉയിരിനുമീതേ
വളർന്നിടട്ടേ..
#ശ്രീ.
Comments