poem Malayalam

നിശ്ശബ്ദത ,
ശബ്ദമില്ലായ്മയുടെ പര്യായമല്ല
അക്ഷരങ്ങളുടെ ശൂന്യതയാണ്..
ചിലപ്പോഴെല്ലാമത്
വിശ്വസൗന്ദര്യമാണ്
ശബ്ദങ്ങളെല്ലാമെടുത്ത്..
പടിയിറങ്ങേണ്ട
സമയമായിരിക്കുന്നു
ഇരവിലല്പംകൂടി നടക്കാനൊരു-
ചൂട്ടുകറ്റ ഇടംകൈയിൽ
കരുതുകയാണ്..
ക്ഷമിക്കുക, നീകേട്ടസ്വരം
നീട്ടിവീശുന്ന കറ്റത്തീയുടെ
സീൽക്കാരമാണത്...
ഞാനിപ്പോഴും നിശ്ശബ്ദനാണ്...
       ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്