poster poems

എത്തിനോക്കിയൊരല്പമാം ശങ്കയിൽ
മുൾമുനയിൽ വിരിഞ്ഞവാസന്തം.
ചുറ്റുവട്ടസഖിയാരുമില്ലപോൽ
മുറ്റമേറ്റുന്ന മുൾതലമാത്രം...
എത്രകാലം തപംചെയ്തുകേവലം
ഒറ്റനാളിലീ പൂവായ് വിരിഞ്ഞിടാൻ..
മുൾമുനയിൽ വിരിഞ്ഞതാണെങ്കിലു
മെത്രചന്തം ചമച്ചിവൾ നോക്കുക...
          ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്