Article
#ഭയക്കേണ്ടതില്ല
നമുക്ക് വട്ടല്ല അഥവാ 'ദേജാ വ്യൂ' ആണ്.
ഒരാളോട് നാം സംസാരിച്ചിരിക്കുമ്പോൾ അല്ലെങ്കിൽ ഒരു പ്രവൃത്തിയിൽ മുഴുകുമ്പോൾ അതുമല്ലെങ്കിൽ ഒരുസ്വപ്നം കണ്ടുണരുമ്പോൾ അത് അല്പം മുന്പോ കുറച്ചുദിവസം മുന്പോ നടന്ന ഒരു സംഭവത്തിന്റെ തനിയാവർത്തനമാണെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ..?.
പലപ്പോഴും പലരും ഈ അനുഭവം അവഗണിക്കുകയാണ് പതിവ് അല്ലെങ്കിൽ പുറത്തുപറയാറില്ല.. എന്നാൽ അറിയുക നമുക്കു വട്ടായതല്ല.. ഇത് "ദേജാ വ്യൂ " എന്ന പ്രതിഭാസമാണ്.
വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം മുൻപ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് "പുനരനുഭവമിഥ്യ" അഥവാ "ദേജാ വൂ / ഡെയ്‌ഷാ വ്യൂ".
(ഫ്രഞ്ച് ഉച്ചാരണം: [deʒa vy], = "മുൻപേ കണ്ടിട്ടുള്ളത്" എന്നർത്ഥം. ഇതൊരു ഫ്രഞ്ച് പദമാണ്)
ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരം ഒരനുഭവം പരീക്ഷണശാലകളിൽ നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല. ഇത്തരം ഒരു അനുഭവത്തിന് നൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.
#ശാസ്ത്രീയഗവേഷണം
അടുത്തകാലങ്ങളിലായി പുനരനുഭവമിഥ്യ മനഃശാസ്ത്രപരവും നാഡീവ്യൂഹവിജ്ഞാനീയവുമായ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുൻ അന്തർദർശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓർമ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓർമ്മിച്ചെടുക്കുക എന്നതാവാം. ഓർമ്മിച്ചെടുക്കൽ എന്ന അവബോധം ശക്തമായിരിക്കും എന്നാൽ എപ്പോൾ, എവിടെ, എങ്ങനെ ആ അനുഭവം മുൻപുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമർത്ഥിക്കാൻ പ്രാപ്തമാണ്.
#അവലംബം
Brown, A. S. (2004). "The deja vu illusion".
Current Directions in Psychological Science 13: 256–259.
#sree
Comments