Poem - Malayalam

പ്രതിദിനസൂചിക
•••••••••••••••••••••
ആദിയുമന്ത്യവുമില്ലാത്ത,
ഭ്രമണപ്രദക്ഷിണവീഥികളിലൂറിയ
സമയക്രമങ്ങളാണെന്റെ കലണ്ടർ...
കൂട്ടിയതും കിഴിച്ചതുമെല്ലാം
ഒരു ഭൂഗോളത്തിന് ഗോചരമായ,
ഉദയാസ്തമയങ്ങളെ സാക്ഷിയാക്കി.

ദിനരാത്രങ്ങളെ പകുത്തതാര്.?
വിഭജിച്ചതും ഗുണിച്ചതുമെന്തിന്?
ഒരു കിരണമവസാനിക്കാതിരുന്നാൽ
ഒരിരവ് വെളുക്കാതിരുന്നാൽ
എന്റെ കലണ്ടറിലവശേഷിച്ച
ദിനാക്ഷരങ്ങൾക്കു മരണം..!
തനിയാവർത്തനങ്ങളുടെയവസാനം.

പത്രങ്ങളവസാനിക്കാത്തൊരു സൂചിക,
പ്രപഞ്ചത്തിന്റെ ഉമ്മറത്തുണ്ടാകും..
മാറ്റിയിടലാവശ്യമില്ലാത്തൊരു ദിനസൂചിക,

അച്ചടിമഷിയേൽക്കാതേതോ
കമ്മട്ടപ്പുരയിൽ പതുങ്ങിയിരുപ്പുണ്ടൊന്ന്..
നിറമില്ലാതെയച്ചടിക്കുമത്
പകലാണോ ഇരവാണോ,
ഇനിയന്ത്യനാൾവരെയെന്നറിയില്ലല്ലോ.
                                            ശ്രീ..

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം