Poem Malayalam

ശാന്തമായിരിക്കുക.
-----------------------------
കുത്തനെ നാട്ടിയ
പായ്മരങ്ങളിലാണ്
എന്റെ  ജീവനാഡികൾ.
തുന്നിക്കെട്ടിയ കീറപ്പായയും
കാറ്റുമാണെന്റെ
ഗതി നിർണ്ണയിച്ചത്..
എന്നിട്ടും മഞ്ഞുരുകാത്ത,
തിരപുണരാത്ത,
തീരമണഞ്ഞുപോയി...
ഹിമവടുക്കളിലുറഞ്ഞു-
പോയൊരു  ജീവിതം.  
ഇനി....?
ഓളങ്ങൾക്ക് മേൽ
നീട്ടിവരച്ച പാതകളില്ല,
പങ്കായചുറ്റുകളിൽ
എണ്ണവറ്റാത്ത യന്ത്രവുമില്ല.
വിളക്കു കെടാത്തവെട്ടം,
നക്ഷത്രപ്പൊട്ടുകളുടെ കനിവും
നിശബ്ദതയ്ക്കിടം നൽകാത്ത
തിരയിളക്കവും...

"ശാന്തമായിരിക്കുക"..
കല്പിക്കുന്നുണ്ടീ കടലിനോട്,
കൈകൾ മരയാണിയാൽ
കോർത്തുറഞ്ഞവന്റെ ശബ്ദം..!

(കാറ്റിനെയും കടലിനെയും നിയന്ത്രിക്കാൻ കഴിവുളളവനൊരുൾക്കടലിലെ പായ്മരത്തിൽ കുരിശേറിയിരിക്കുന്നുവത്രെ!.).
           ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം