Short story Malayalam

           പ്രേതവിചാരണ
            """""""""""""""""""""
ആത്മഹത്യചെയ്തതെന്തിനായിരുന്നു.?
   "ഞാനാത്മഹത്യചെയ്തിരുന്നില്ല.., മനസ്സുമരവിച്ചവനെങ്ങിനെയാണാത്മഹത്യചെയ്യുക.? "
ഭൂലോകവാസമവസാനിപ്പിക്കുംമുമ്പ്  നീണ്ടയിടവേളയിൽ പിന്നെ നീയെന്താണ് ചെയ്തത്.?
   "ഞാൻ ചിന്തയിലാണ്ടു.."
നന്നായി,  ചിന്തകളുടെയന്ത്യത്തിൽ നീ കണ്ടെത്തിയതെന്തേ.?
   "ഇടവേളകൾ ചിന്തകൾക്ക് യോഗ്യമല്ല...
ഇടവേളകൾ ഇടവേളകൾക്ക്മാത്രമാണ്  നന്നായിണങ്ങുക.."

ചോദ്യമാവർത്തിക്കട്ടെ..
ചീറിപ്പായുന്ന വാഹനത്തിനുകുറുകെ..!
പാഞ്ഞുവരുന്ന തീവണ്ടിയെതേടി... !!
ജലചുഴികളിലെയാഴങ്ങൾ തേടി...!
ഒരുമുഴം കയറുകൊണ്ട്....!
സ്ഫടികഭരണിയിലെ പളുങ്കുതീർത്ഥത്താൽ.. !,
പറയൂ സുഹൃത്തേ..
എന്തിനാണസമയത്തെ ഈ യാത്ര.?

  "ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമത്രെ...

ഇവിടമാണോ ലക്ഷ്യം.?
ലക്ഷ്യപ്രാപ്തി  അതൊരു മരീചികയാണെന്നറിഞ്ഞില്ലേ.?

  "അറിവുകൾ അവസാനിക്കുന്നിടത്താണ് ജീവിതാരംഭമെന്നറിഞ്ഞു.... "

അവനവനഭിമതമായത് മാത്രമാണോ അറിവുകളെന്ന് പറയുന്നത്.?
      (മൗനം....)
ഇതുവരെയും ഉത്തരമേകിയിട്ടില്ല പറയൂ എന്തിനായിരുന്നു  ആത്മഹത്യ.?

   "പറയാം... ഞാനാത്മഹത്യ ചെയ്തിരുന്നില്ല മനസ്സുമരിച്ച, ആത്മാവ് നഷ്ടപ്പെട്ട എന്റെ ശരീരത്തെ സ്വതന്ത്രമാക്കുകയേ ചെയ്തുള്ളൂ...!"

   വിധി -   "പ്രേതം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ആയതിനാൽ  ഇച്ഛപോലെ പാതാളലോകത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നു.."
                    -ശുഭം-              ശ്രീ. 25/3/17.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്