Posts

Showing posts from April, 2017

ക്ഷേത്രങ്ങളെ അറിയുക Article

പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം """""""""""""""""""""""""""""""""""""""""""""""""""""   കോട്ടയം ജില്ലയിലെ  ചങ്ങനാശ്ശേരി നഗരത്തിൽ പുഴവാതിൽ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് "പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം"  ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂറിന്റെ മഹാറാണിയായിരിക്കുന്ന കാലത്ത് (ഭരണകാലം 1811-1815)  എ. ഡി 1812ൽ ആണ് ക്ഷേത്രനിർമ്മാണം നടത്തിയത്‌. മഹാറാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി ഒരു ആൺകുഞ്ഞിനു ജന്മം നൽകാനായി ഭർത്താവ്,  രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് പണിത ക്ഷേത്രമാണിത്. അതിനെ തുടർന്ന് ജനിച്ച പുത്രനാണ് വിശ്വപ്രസിദ്ധനായ തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ.സ്വാതിതിരുനാൾ.  ഇതര ക്

Poster poem

Image
ഇനിയുറക്കം നടിക്കും നിനക്കുഞാൻ ഇരവുറങ്ങാതെ കൂട്ടിരുന്നീടുകിൽ.. നിഴലനക്കം നിലയ്ക്കുമെൻ ഹൃത്തിലെ മൃദുലതാളം നിലയ്ക്കുന്നതറിയുമോ..?   ശ്രീ...

Short story Malayalam

           പ്രേതവിചാരണ             """"""""""""""""""""" ആത്മഹത്യചെയ്തതെന്തിനായിരുന്നു.?    "ഞാനാത്മഹത്യചെയ്തിരുന്നില്ല.., മനസ്സുമരവിച്ചവനെങ്ങിനെയാണാത്മഹത്യചെയ്യുക.? " ഭൂലോകവാസമവസാനിപ്പിക്കുംമുമ്പ്  നീണ്ടയിടവേളയിൽ പിന്നെ നീയെന്താണ് ചെയ്തത്.?    "ഞാൻ ചിന്തയിലാണ്ടു.." നന്നായി,  ചിന്തകളുടെയന്ത്യത്തിൽ നീ കണ്ടെത്തിയതെന്തേ.?    "ഇടവേളകൾ ചിന്തകൾക്ക് യോഗ്യമല്ല... ഇടവേളകൾ ഇടവേളകൾക്ക്മാത്രമാണ്  നന്നായിണങ്ങുക.." ചോദ്യമാവർത്തിക്കട്ടെ.. ചീറിപ്പായുന്ന വാഹനത്തിനുകുറുകെ..! പാഞ്ഞുവരുന്ന തീവണ്ടിയെതേടി... !! ജലചുഴികളിലെയാഴങ്ങൾ തേടി...! ഒരുമുഴം കയറുകൊണ്ട്....! സ്ഫടികഭരണിയിലെ പളുങ്കുതീർത്ഥത്താൽ.. !, പറയൂ സുഹൃത്തേ.. എന്തിനാണസമയത്തെ ഈ യാത്ര.?   "ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമത്രെ... ഇവിടമാണോ ലക്ഷ്യം.? ലക്ഷ്യപ്രാപ്തി  അതൊരു മരീചികയാണെന്നറിഞ്ഞില്ലേ.?   "അറിവുകൾ അവസാനിക്കുന്നിടത്താണ് ജീവിതാരംഭമെന്നറിഞ്ഞു.... " അവനവനഭിമതമായത് മാത്രമാണോ അറിവുകള

Short story- Malayalam

മാന്ത്രികയേലസ്സ്... ................................. ഏതോ  കലഹപ്രിയരല്ലാത്ത അഭ്യുദയകാംക്ഷി അവളുടെ വാട്സാപ്പിലേക്കയച്ച ചിത്രം കണ്ട് അവൾ ഞെട്ടി.....  ഒരു പുരുഷനും സ്ത്രീയും പൂർണ്ണനഗ്നരായി നിൽക്കുന്ന ചിത്രം...   പുരുഷന്റെ  മുഖംതിരിഞ്ഞുനിൽക്കുന്ന ചിത്രം ...  പുരുഷന്റെ അരയിലെ  ചുവന്നചരടിൽ ഒരേലസ്സുകണ്ടപ്പോഴാണ് delete ബട്ടണിൽനിന്ന് വിരൽമാറ്റിയത്.. ചിത്രം സൂംചെയ്തുനോക്കിയപ്പോൾ ഞെഞ്ചിടിപ്പിന്റെ വേഗമേറി.. ചുവന്നചരടിന് മുകളിലായി വലതുവശം ഇടുപ്പെല്ലിന് കൃത്യംതാഴെയുള്ള വലിയ ബ്രൗൺനിറത്തിലെ മറുകുകണ്ടപ്പോഴേക്കും അവളുടെ നാവിലെ ജലാംശം മുഴുവനുമുണങ്ങി.. ഭദ്രാനന്ദൻതിരുമേനി ജപിച്ചുനൽകിയ  ചിത്രത്തിലെ  സ്വർണ്ണഏലസ്സ് തന്നെനോക്കി പല്ലിളിക്കുന്നപോലെ തോന്നിയവൾക്ക്.. ജഗ്ഗിലെ ജലംമുഴുവൻ വലിച്ചുകുടിച്ച്  തികട്ടിവന്ന മനസ്തോഭമകറ്റാനായി കണ്ണടച്ചിരുന്നു. മുപ്പതുനാളായിട്ടുണ്ടാവില്ല  പൊതുവെ  അല്പം കൃഷ്ണാവതാരം കൈക്കെണ്ട ഭർത്താവിന് പരസ്ത്രീബന്ധമൊന്നുമുണ്ടാകാതിരിക്കാനായാണ് ഭദ്രാനന്ദസ്വാമികളിൽനിന്ന് ഏലസ്സ് ജപിച്ചുവാങ്ങിയത്. ആയുരാരോഗ്യത്തിനെന്ന് പറഞ്ഞ്  ഭർത്താവിന്റെ അരയിലതൊന്ന് പിടിപ്പിക്കാൻ മണിച്ചിത്രത്താഴിലെ KPAC ലളിതച്ചേച്

വിഷു എന്ത് എന്തിന്

വിഷു ആഘോഷം. ചരിത്രവും ഐതീഹ്യവും. ------------------------------------- കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനമായി ആഘോഷിക്കുന്നത്. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യപ്രദായകമായ  സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.         ●●●പേരിനു പിന്നിൽ.●●● വിഷുവങ്ങൾ വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്