Poem - Malayalam
പത്താമത്തെ പാത.
°°°°°°°°°°°°°°°°°°°°
പാതകൾ
യാത്രപോകുകയില്ല.
സ്വയം ചമയ്ക്കുന്നുമില്ല.
വിദൂരങ്ങളിലേക്കവർ
ആരേയും വിളിക്കില്ല
പാലായനം ചെയ്യുവാൻ.
എന്നിരിക്കലും പാതകൾ
പാലായനം ചെയ്യിക്കാനൊരു-
മാധ്യമം തന്നെയാണ്.
ആട്ടിയോടിക്കാൻ
അഭിനവ ആട്ടിടയർ
ചാട്ടവാറേന്തിനിൽക്കെ,
നിറമളന്നും മണമളന്നും
കണക്കെടുക്കുന്ന തമ്പുകൾ-
പതിരുപാറ്റിപ്പറത്തിടുമ്പോൾ,
പാതകളിലൂടവനെത്തും
ചാവേറായ പാഴ്ജന്മമായല്ല
ഖഡ്ഖമേന്തി അശ്വാരൂഡനായി
മഴുകൊണ്ട് മരതകഭൂമി
ചമച്ചവന്റെയവസാനശിഷ്യൻ..
പതിരുംകതിരുമളന്നവന്റെ
പറയുംകോലുമുടയ്ക്കാൻ
പാതകളിലെ പത്താമനാകാൻ.
Sreekumarsree.
Comments