ദേശീയഗാനം
അപശ്രുതികൾ-30
```````````````````````````
സിനിമാതീയറ്ററുകളിൽ ദേശീയഗാനം ശ്രവിപ്പിക്കുന്നത് നമ്മുടെ ദേശഭക്തി ഊട്ടിയുറപ്പിക്കാനാവും നല്ലകാര്യം....
പഴമക്കാർ പറയുന്നത്പോലെ എല്ലാ നല്ലകാര്യം ചെയ്യുന്നതിന് മുന്പും അവരവരുടെ ഈശ്വരനെ സ്മരിക്കുന്നത് നന്നാണ്... അതിനാലാണ് വിദ്യ അഭ്യാസം തുടങ്ങുംമുന്പ് സ്കൂളിൽ ദേശീയഗാനം പാടിപ്പിക്കുന്നത്. പക്ഷെ ഈയുളളവനൊരു സംശയം അവരവരുടെ ദേശീയതയും ദേശഭക്തിയും സ്വയം സംരക്ഷിക്കപ്പെടേണ്ടതല്ലെ.. എന്നെപ്പോലെ തന്നെ ഒരു ശരാശരി ഇന്ത്യാക്കാരൻ അത് പാലിക്കയും ബഹുമാനിക്കയും ചെയ്യുന്നുണ്ട്.
എന്നാൽ നമ്മുടെ സിനിമാസംസ്കാരം എന്താണ്..?
നമ്മുടെ സിനിമകൾ എത്രയെണ്ണമുണ്ട് നമ്മുടെ ദേശഭക്തിയെ.. ദേശത്തെ പ്രകീർത്തിക്കുന്നത്..( വളരെ നല്ല നിലയിൽ ദേശസ്നേഹമുയർത്തുന്ന സിനിമകൾ ഉണ്ട്.. അതിന്റെ അണിയറക്കാർ ക്ഷമിക്കുക ) നിയമസംവിധാനത്തെയും സാമൂഹിക സന്തുലനാവസ്ഥയെയും ധിക്കരിച്ച് അതിനായകപ്രാധാന്യവും അരാജകത്വവും സാധൂകരിച്ച്.. നിയമവാഴ്ചയിലെ ന്യൂനതകളെ പർവ്വതീകരിച്ച് പ്രകടിപ്പിക്കുന്ന... യുവത്വങ്ങളെ ധിക്കാരികളാക്കാൻ.... ധിക്കാരത്തെ പരമവിജയിയായി പ്രഖ്യാപിക്കുന്ന ഇന്ത്യൻ സിനിമകളാണ് ബഹുഭൂരിപക്ഷം കച്ചവടസിനിമകളും.. അവ കാണുന്നതിനുമുന്പാണ് ദേശീയഗാനം കേൾപ്പിക്കേണ്ടത്... ദേശീയഗാനം ഇന്ത്യക്കാരന്റെ ആത്മഗീതമാണ്. അത് കേവലം ഇക്കിളിപടങ്ങളുടെ ആമുഖപ്രസംഗമാകുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്...
തൂശനിലയിട്ടശേഷം അമേദ്യം വിളമ്പുന്നപോലെ..
ശരിക്കും നിർബന്ധമാണേൽ ചിത്രം കഴിഞ്ഞശേഷമാണ് ഗാനം വേണ്ടത്.. മൂന്നുമണിക്കൂർ കൊണ്ട് മലിനമായ മനം കുളിർക്കാൻ..
" ജയഹേ... ജയഹേ... ജയജയജയജയഹേ...
ശ്രീ.
Comments