Short poem - Malayalam

നീണ്ടവലയാഞ്ഞുവീശിയിട്ടോ..?
ജീവന്റെ ഉപ്പുകാറ്റേറ്റു തളർന്നിട്ടോ...
ഏതോ പായ്മരച്ചുവട്ടിൽ
നീ മയങ്ങിപ്പോയിരിക്കാം...
ഞാനിവിടൊറ്റയ്ക്കാണ്
സ്വപ്നങ്ങൾ നീരാടാനെത്താറുളള
നിദ്രാനദി വഴിമാറിയൊഴുകുന്നു...
പ്രിയനേ....
മത്സ്യകന്യകകൾ  മഞ്ചമൊരുക്കിയ
സ്വപ്നം വിട്ടുണരുക...
കാറ്റിന്റെ ഗതിയറിഞ്ഞ് തുഴയെറിയുക
യഥാർത്ഥ്യങ്ങളുടെ തോഴി
കാത്തിരിപ്പാണിവിടെ..
     ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം