Poem . പറയാൻ മറന്ന വാക്ക്
പറയാൻമറന്ന വാക്ക്
●●●●●●●●●●●●●●●
അവൻ ചുവപ്പിനെക്കുറിച്ച്
വാതോരാതെ സംസാരിച്ചിരുന്നു.
അവനൊരു തികഞ്ഞ
വിപ്ലവകാംക്ഷിയായിരുന്നു..
അവളത് സാകൂതം കേട്ടിരുന്നു
അവളൊരു നല്ല
ശ്രോതാവുമായിരുന്നു.
ഇരുവരുടെയും ഹൃദയങ്ങൾ
ഒത്തിരി പറയാൻ കൊതിച്ച്..
ഒത്തിരി കേൾക്കാൻ കൊതിച്ച്...
ഒരുപാട് കാത്തിരുന്നിരിക്കും....
ചുവപ്പലിഞ്ഞ് പ്രണയമാകാൻ,
മഴമേഘങ്ങളായി പെയ്തൊഴിയാൻ:
SreekumarSree 6-5-16
Comments