Dhuravastha.- Poem
ദുരവസ്ഥ
കുഞ്ഞുടൽ പെണ്ണുടലാണെന്നറിയിച്ച-
നാൾ മുതലമ്മപഠിപ്പിച്ച പാഠങ്ങൾ
ചിന്നനുമൊത്തുകളിയ്ക്കേണ്ട,യെന്നതു-
മച്ഛനൊരാണാണ്, ചേട്ടനും മറ്റൊരാൾ
ഒറ്റപറയേണ്ടയൊറ്റയുടുക്കേണ്ട..
ഒത്തിരി വായൊതുക്കൊത്തിരി വേണ്ടൊച്ച.
ഒക്കെയൊതുക്കമായ് നാട്ടിൽ നടക്കണം
മുറ്റുംവളർച്ചകളൊക്കെ മറയ്ക്കണം.
കണ്ണുപതിയാതെ നോക്കണം കണ്ണുക-
ളെല്ലായിടവും കരുതണമെപ്പൊഴും.
അമ്മ പഠിപ്പിച്ച പാഠങ്ങളിലൂടെയമ്മ-
പറഞ്ഞ നേർപെൺവഴികണ്ടവൾ
മെല്ലച്ചരിച്ചതല്ലാശിച്ചതേയുളളു
നല്ലവഴിയിലൂടേറെ നടക്കുവാൻ...
പൊൻമകൾക്കായ് വാക്കു വാരിവിതറിയ
നല്ലമ്മയോർത്തില്ല ചെറ്റവാതിൽ ഏതു
ദുഷ്ടമൃഗത്തിനും ഭേദിക്കുവാനുളള
ശക്തിയില്ലാത്തതാണെന്ന ദുരവസ്ഥ.
Sreekumarsree.12/05/2016 1:25 am
Comments