Poem- അമ്മയില്ലാത്ത വിഷു

അമ്മയില്ലാത്ത  വിഷു.
കണ്ണുപൊത്തിക്കളിപ്പിച്ചു
പണ്ടമ്മ, കണ്ണനിപ്പോൾ
വരുമെന്ന വാക്കിനാൽ.
കണ്ടതില്ല ഞാൻ
കണ്ണനെയെന്നല്ല,
നീലവർണ്ണന്റെ
ലീലകളൊന്നുമേ.
വക്കടർന്നവാക്കെ-
ന്തിനായന്നമ്മ
മുറ്റുവാത്സല്യമോടെ-
പ്പറഞ്ഞുപോയ്
കളളമാണ് പറഞ്ഞ-
തെന്നോർത്തോർത്ത്
നെഞ്ചുപൊട്ടി-
പ്പിരിഞ്ഞതാണോയിനി,
നേരുചൊന്നതാണമ്മ
യെന്നാകിലാ,
നേരുചൊല്ലാത്ത
ചെല്ലക്കിടാവിനെ
വെണ്ണയൂട്ടുവാൻ
പോയതുമായിടാം.
ആയതെങ്കിൽ
വരുമെന്ന് നിശ്ചയം
ആമടിയിലിരുത്തി
മയക്കുവാനായിരം
കഥാമുത്തുമായെന്നേലു-
മായതിന്നു ഞാൻ
കാത്തിരുന്നീടുന്നു.
വന്നിടാമൊരു
പൊൻവിഷുനാളിലാ-
പൂക്കണിയേകി
കൂടെ വിളിക്കുവാൻ
കാത്തിരിക്കയാണിന്നും
കണിയുമായ്
കണ്ണുപൊത്തുവാന-
മ്മയില്ലാത്ത ഞാൻ.
Sreekumarsree.  14/4/16.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്