Poem Maramozhy -

മരമൊഴി
വഴിയരികിൽ കിളിർത്ത
അത്തിമരമാണ് ഞാൻ
മാതൃവൃക്ഷത്തെ
ഞാനറിയുകയില്ല
തായ്വൃക്ഷമാണ് ഞാൻ
സന്തതികളെയും
ഞാനറിയുകയില്ല..
കടപ്പാടിന്റെ
കടക്കെണിയില്ല
പാരമ്പര്യത്തിന്റെ
ചങ്ങലവളളികളില്ല.
ദൗർബല്യങ്ങളുടെ
അഴുക്കുചാൽ
നീന്താനുമില്ല.
വിവേകവും വിജ്ഞാനവും
ദൈവം എന്നെയേല്പിച്ചില്ല.
അതിനാലാവും
അവയുടെ സൃഷ്ടികൾ
കടമയും മമതയും
എന്റെ സിരകളിലില്ല.
അതിജീവന സമരത്തിൽ
ഞാൻ  വലിച്ചെറിഞ്ഞ
വാക്കാണ് വിനയം
നോവാണ് സ്നേഹം.
                   Sreekumarsree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്